ഡ്രൈവർക്ക് തലകറക്കം, KSRTC ബസ് നിയന്ത്രണം വിട്ട് 5 വാഹനങ്ങളിലിടിച്ചു; നിരവധിപ്പേര്‍ക്ക് പരിക്ക്

Dec 18, 2023 - 14:54
 0
ഡ്രൈവർക്ക് തലകറക്കം, KSRTC ബസ് നിയന്ത്രണം വിട്ട് 5 വാഹനങ്ങളിലിടിച്ചു; നിരവധിപ്പേര്‍ക്ക് പരിക്ക്

ഡ്രൈവർക്ക് തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്ന് നിയന്ത്രണംവിട്ട കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് വാഹനങ്ങളില്‍  ഇടിച്ച് നിരവധി പേർക്ക് പരിക്ക്. അരൂർ സിഗ്നലിൽ നിർത്തിയിരുന്ന 5 വാഹനങ്ങൾക്ക് പിന്നിലേക്ക് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ വിവിധ വാഹനങ്ങളിലുള്ള പന്ത്രണ്ടോളം പേർക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം.

ഇന്നലെ വൈകിട്ട് 6.30ന് ആയിരുന്നു സംഭവം. കോതമംഗലത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് സിഗ്നൽ കാത്തുനിന്ന ബൈക്ക് യാത്രികനെ ആദ്യം ഇടിച്ചു വീഴ്ത്തി. പിന്നാലെ മുന്നിലുണ്ടായിരുന്ന രണ്ട് കാറും എറണാകുളത്ത് നിന്നും ചേർത്തലയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിന് പിന്നിലുമാണ് വാഹനങ്ങളുടെ കൂട്ടിയിടി നടന്നത്. അപകടത്തില്‍ ഒരു കാർ പൂർണമായും തകർന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow