ഉമ്മൻചാണ്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു
തിരുവനന്തപുരം: ന്യുമോണിയ ബാധിച്ച് നിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നില കൂടുതൽ മെച്ചപ്പെട്ടതായി ഡോക്ടർമാർ അറിയിച്ചു. മരുന്നുകളോടു ശരീരം നല്ല രീതിയിൽ പ്രതികരിക്കുന്നു.ആഹാരം കഴിക്കുകയും കുടുംബാംഗങ്ങളുമായി സംസാരിക്കുകയും ചെയ്യുന്നുണ്ട്. ഇന്നലെ സ്വയം പത്രം വായിക്കുകയും ചെയ്തു. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ശ്വാസകോശ അണുബാധ പൂർണമായി മാറുമെന്നാണു പ്രതീക്ഷയെങ്കിലും ഡിസ്ചാർജ് ചെയ്യുന്നതു സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നു മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ.മഞ്ജു തമ്പി പറഞ്ഞു. വിദഗ്ധ ചികിത്സയ്ക്കു ബെംഗളൂരുവിലെ എച്ച്സിജി കാൻസർ സെന്ററിലേക്കു കൊണ്ടു പോകാനാണ് കുടുംബാംഗങ്ങളും […]
തിരുവനന്തപുരം: ന്യുമോണിയ ബാധിച്ച് നിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നില കൂടുതൽ മെച്ചപ്പെട്ടതായി ഡോക്ടർമാർ അറിയിച്ചു. മരുന്നുകളോടു ശരീരം നല്ല രീതിയിൽ പ്രതികരിക്കുന്നു.
ആഹാരം കഴിക്കുകയും കുടുംബാംഗങ്ങളുമായി സംസാരിക്കുകയും ചെയ്യുന്നുണ്ട്. ഇന്നലെ സ്വയം പത്രം വായിക്കുകയും ചെയ്തു. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ശ്വാസകോശ അണുബാധ പൂർണമായി മാറുമെന്നാണു പ്രതീക്ഷയെങ്കിലും ഡിസ്ചാർജ് ചെയ്യുന്നതു സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നു മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ.മഞ്ജു തമ്പി പറഞ്ഞു.
വിദഗ്ധ ചികിത്സയ്ക്കു ബെംഗളൂരുവിലെ എച്ച്സിജി കാൻസർ സെന്ററിലേക്കു കൊണ്ടു പോകാനാണ് കുടുംബാംഗങ്ങളും കോൺഗ്രസ് പാർട്ടി നേതൃത്വവും തീരുമാനിച്ചതെങ്കിലും എപ്പോൾ വേണമെന്നത് ഡോക്ടർമാരുടെ അഭിപ്രായം കൂടി പരിഗണിച്ചാകും.
What's Your Reaction?