സീബ്രാലൈനിൽ വെച്ച് കാൽനടയാത്രക്കാരെ വാഹനം ഇടിച്ചാൽ ഉത്തരവാദിത്തം ഡ്രൈവർക്ക്: ഹൈക്കോടതി
കൊച്ചി : സംസ്ഥാനത്തെ എല്ലാ പ്രധാന റോഡുകളിലും സീബ്ര ലൈൻ അടയാളപ്പെടുത്തണമെന്ന ഉത്തരവുമായി ഹൈക്കോടതി. സീബ്ര ലൈനിൽ വെച്ച് കാൽനട യാത്രക്കാരെ വാഹനം ഇടിച്ചാൽ ഡ്രൈവർക്ക് ഉത്തരവാദിത്തമുണ്ടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കാൽനട യാത്രക്കാരുടെ സുരക്ഷയുടെ കാര്യത്തിൽ റോഡുകളുടെ അവസ്ഥ ദയനീയമാണെന്നും കോടതി പറഞ്ഞു. സീബ്ര ലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ പൊലീസ് ജീപ്പ് ഇടിച്ച് കണ്ണൂർ സ്വദേശിനി മരിച്ച സംഭവത്തിൽ മോട്ടോർ ആക്സിഡന്‍റ് ക്ലെയിംസ് ട്രൈബ്യൂണൽ 48.32 ലക്ഷം രൂപ അനുവദിച്ചതിനെതിരായ അപ്പീൽ തള്ളിക്കൊണ്ടാണ് ഉത്തരവ്. യാത്രക്കാരിയുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സംസ്ഥാന ഇൻഷുറൻസ് വകുപ്പിന്‍റെ അപ്പീൽ. സീബ്ര ലൈനിലും ജങ്ഷനുകളിലും വേഗത കുറയ്ക്കാൻ ഡ്രൈവർമാർക്ക് ബാധ്യതയുണ്ടെന്നും ഇതിനായി വിവിധ വകുപ്പുകൾ നടപടി സ്വീകരിക്കണമെന്നും കോടതി പറഞ്ഞു.

What's Your Reaction?