കോടതി ഉത്തരവ് ലംഘിച്ചു: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്ത് ഹാജരാക്കണം

Aug 7, 2024 - 08:20
 0
കോടതി ഉത്തരവ് ലംഘിച്ചു: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്ത് ഹാജരാക്കണം

കോടതി ഉത്തരവ് ലംഘിച്ചതിന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ഉത്തരവ്. കൊല്ലം നെടുങ്ങണ്ട എസ്എന്‍ ട്രെയ്‌നിംഗ് കോളജിലെ മലയാള വിഭാഗം അധ്യാപകന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. കോളജിന്റെ മാനേജരായ വെള്ളാപ്പള്ളിക്കെതിരെ മലയാള വിഭാഗം അസോസിയേറ്റ് പ്രഫസറായ ഡോആര്‍ പ്രവീണാണ് പരാതി നല്‍കിയിരിക്കുന്നത്.

അടുത്തിടെ വ്യക്തമായ കാരണമില്ലാതെ പ്രവീണിനെ സസ്പെന്‍ഡു ചെയ്തിരുന്നു. ഇതിനെതിരെ ട്രൈബൂണലിനെ സമീപിച്ച് വിധി സമ്പാദിച്ചെങ്കിലും പ്രവീണിനെ തിരിച്ചെടുക്കാന്‍ മാനേജ്മെന്റെ് തയാറായില്ല.

കോടതി ഉത്തരവ് നിലനില്‍ക്കെ തന്നെ പ്രവീണിനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടുകയും ചെയ്തിരുന്നു. ഇതിനെതിരെ പ്രവീണ്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
ഹര്‍ജിക്കാരന് ഉണ്ടായ മാനസിക ബുദ്ധിമുട്ടുകള്‍ക്ക് നാലാഴ്ചയ്ക്കകം അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. യൂണിവേഴ്സിറ്റി അപ്പലേറ്റ് ട്രൈബൂണല്‍ ജഡ്ജി ജോസ് എന്‍. സിറിലിന്റേതാണ് ഉത്തരവ്.

What's Your Reaction?

like

dislike

love

funny

angry

sad

wow