Kamal Haasan @ 68 | സേനാപതി ലുക്കില്‍ കമല്‍ഹാസന്‍ ; ഉലകനായകന് ജന്മദിന ആശംസകളുമായി 'ഇന്ത്യന്‍ 2' ടീം

Nov 8, 2022 - 01:20
 0
Kamal Haasan @ 68 | സേനാപതി ലുക്കില്‍ കമല്‍ഹാസന്‍ ; ഉലകനായകന് ജന്മദിന ആശംസകളുമായി 'ഇന്ത്യന്‍ 2' ടീം

ഉലകനായകന്‍ കമല്‍ഹാസന് പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായി പ്രത്യേക പോസ്റ്റര്‍ പുറത്തുവിട്ട് ഇന്ത്യന്‍ 2 സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിലെ നായക കഥാപാത്രമായ സേനാപതിയുടെ ലുക്കിലുള്ള കമലിന്‍റെ ചിത്രത്തോടുകൂടിയ പോസ്റ്ററാലാണ് പുറത്തുവന്നിട്ടുള്ളത്.

'ഞങ്ങളുടെ നിധി, ബഹുപ്രതിഭ കമല്‍ഹാസന്‍ സാറിന് ജന്മദിനാശംസകള്‍' എന്നാണ് സംവിധായകന്‍ ശങ്കര്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചത്.

1996-ല്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ ഒന്നാം ഭാഗം വന്‍ വിജയമായിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് കമല്‍ഹാസന്‍ മികച്ച നടനുള്ള ദേശീയ പുരസ്കാരവും നേടി.  സുകന്യ, കസ്തൂരി, മനീഷ കൊയ്രാള, ഊര്‍മിള മധോത്കര്‍, നെടുമുടി വേണു എന്നിവരായിരുന്നു ആദ്യ പതിപ്പിലെ പ്രധാന താരങ്ങള്‍.

2018ല്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ 2വിന്‍റെ ചിത്രീകരണം പലകാരണങ്ങളാല്‍ നിര്‍ത്തിവെച്ചിരുന്നു. ലൈക പ്രൊഡക്ഷന്‍സും ഉദയ് നിധി സ്റ്റാലിന്‍റെ റെഡ് ജയിന്‍റ് മൂവിസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് ഓഗസ്റ്റില്‍ പുനരാരംഭിച്ചു. 2 മാസത്തെ ചിത്രീകരണം കൂടി ഇനി പൂര്‍ത്തിയാകാനുണ്ടെന്നാണ് സംവിധായകന്‍ ശങ്കറിനെ ഉദ്ധരിച്ച് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കാജല്‍ അഗര്‍വാളാണ് നായിക. 200 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍, ഏആര്‍ റഹ്മാന്‍, ക്യാമറമാന്‍ രവിവര്‍മ്മന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ സാബു സിറിള്‍ , ആക്ഷന്‍ ഡയറക്ടര്‍ പീറ്റര്‍ ഹെയ്ന്‍ എന്നിവരും അണിനിരക്കുന്നുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow