പത്ത് ദിവസത്തിനുള്ളിൽ 30 കോടി രൂപ കളക്ഷൻ; ബോക്സോഫീസ് റെക്കോർഡുകൾ ഭേദിച്ച് പാപ്പൻ

ബോക്സോഫീസ് റെക്കോർഡുകൾ ഭേദിച്ച് ജോഷി-സുരേഷ് ഗോപി ടീമിന്‍റെ പാപ്പൻ കുതിക്കുന്നു. പത്ത് ദിവസത്തിനിടെ ചിത്രത്തിന്‍റെ കളക്ഷൻ 30 കോടി പിന്നിട്ടു. ജൂലൈ 29ന് റിലീസിന് എത്തിയ ചിത്രം ആഗോള ബോക്സോഫീസിൽനിന്നായി ഇതുവരെ 31.43 കോടി രൂപ കളക്ഷൻ നേടിയിട്ടുണ്ട്.

Aug 9, 2022 - 18:03
Aug 30, 2022 - 17:50
 0
പത്ത് ദിവസത്തിനുള്ളിൽ 30 കോടി രൂപ കളക്ഷൻ; ബോക്സോഫീസ് റെക്കോർഡുകൾ ഭേദിച്ച് പാപ്പൻ

ബോക്സോഫീസ് റെക്കോർഡുകൾ ഭേദിച്ച് ജോഷി-സുരേഷ് ഗോപി ടീമിന്‍റെ പാപ്പൻ കുതിക്കുന്നു. പത്ത് ദിവസത്തിനിടെ ചിത്രത്തിന്‍റെ കളക്ഷൻ 30 കോടി പിന്നിട്ടു. ജൂലൈ 29ന് റിലീസിന് എത്തിയ ചിത്രം ആഗോള ബോക്സോഫീസിൽനിന്നായി ഇതുവരെ 31.43 കോടി രൂപ കളക്ഷൻ നേടിയിട്ടുണ്ട്.

ചിത്രത്തിന്‍റെ കളക്ഷൻ സംബന്ധിച്ച വിശദ കണക്കുകൾ പാപ്പന്‍ സിനിമയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് റെക്കോര്‍ഡ് കളക്ഷനുമായി സിനിമ മുന്നേറുന്ന കാര്യം പങ്കുവെച്ചത്. റിലീസ് ദിനത്തില്‍ കേരളത്തില്‍ നിന്ന് ചിത്രം നേടിയത് 3.16 കോടി ആയിരുന്നു. രണ്ടാംദിനമായ 3.87 കോടിയും മൂന്നാം ദിനം 4.53 കോടിയും പാപ്പന്‍ നേടി. കഴിഞ്ഞ തിങ്കളാഴ്ച 1.72 കോടിയും ചിത്രം നേടിയിരുന്നു. കേരളത്തില്‍ നിന്ന് ചിത്രം ഒരാഴ്ച നേടിയ കളക്ഷന്‍ 17.85 കോടിയാണ്. സംസ്ഥാനത്തെ കാര്‍ണിവല്‍ തിയറ്ററുകളില്‍ നിന്ന് മാത്രമായി സിനിമ ഒരു കോടിയില്‍ അധികം കളക്ട് ചെയ്തിട്ടുണ്ട്.

ഏറെ കാലത്തിന് ശേഷം ജോഷിയും സുരേഷ് ​ഗോപിയും ഒന്നിച്ച ചിത്രം ആദ്യ ആഴ്ച പിന്നിട്ടപ്പോൾ തന്നെ മെ​ഗാഹിറ്റിലേക്ക് നീങ്ങുമെന്ന സൂചന നൽകിയിരുന്നു. ചിത്രത്തിന്‍റെ കളക്ഷൻ റിപ്പോർട്ട് മലയാള സിനിമാ ഇൻഡസ്ട്രിക്ക് വലിയ ആവേശം നൽകുന്നതാണെന്ന് അണിയറപ്രവർത്തകർ പറയുന്നു.

ജോഷി-സുരേഷ് ഗോപി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ആക്ഷന്‍ ത്രില്ലറാണ് പാപ്പന്‍. ആര്‍.ജെ ഷാനിന്റേതാണ് തിരക്കഥ. ലേലം, പത്രം, വാഴുന്നോര്‍, സലാം കശ്മീര്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കി വര്‍ഷങ്ങള്‍ക്കു ശേഷമാണ് ജോഷിയും സുരേഷ് ഗോപിയും ഒരുമിക്കുന്നത്. ഗോകുല്‍ സുരേഷ്, അജ്മല്‍ അമീര്‍, ആശ ശരത്, ടിനി ടോം, രാഹുല്‍ മാധവ്, ചന്തുനാഥ്, സാധിക, സജിത മഠത്തില്‍, നന്ദു, കനിഹ, നൈല ഉഷ എന്നിവരാണ് മറ്റു അഭിനേതാക്കള്‍.

ശ്രീഗോകുലം മുവീസിന്റെയും ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്റെയും ഇഫാര്‍ മീഡിയയുടെയും ബാനറില്‍ ഗോകുലം ഗോപാലനും ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മതിരയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow