തെലുങ്കില്‍ ബിഗ് ബോസ് സീസണ്‍ 6 പ്രഖ്യാപിച്ചു, അവതാരകന്‍ നാഗാര്‍ജുന തന്നെ: പ്രൊമോ
ഇന്ത്യയിലെ ടെലിവിഷന്‍ റിയാലിറ്റി ഷോകളില്‍ ജനപ്രീതിയില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന ബിഗ് ബോസിന്‍റെ തെലുങ്ക് പതിപ്പ് പുതിയ സീസണ്‍ പ്രഖ്യാപിച്ചു. ആറാം സീസണിന്‍റെ പ്രൊമോ അടക്കമാണ് പ്രഖ്യാപനം. സ്റ്റാര്‍ മാ ചാനല്‍ സംപ്രേഷണം ചെയ്യുന്ന ഷോയുടെ അവതാരകന്‍ നാഗാര്‍ജുന അക്കിനേനിയാണ്. തുടര്‍ച്ചയായ നാലാം തവണയാണ് നാഗാര്‍ജുന ഷോയുടെ അവതാരകനാവുന്നത്.

ഷോയുടെ ഉദ്ഘാടന എപ്പിസോഡ് എന്നായിരിക്കുമെന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ഇത് സെപ്റ്റംബര്‍ 4ന് ആയിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കഴിഞ്ഞ രണ്ട് സീസണുകളിലായി സെപ്റ്റംബര്‍ ആദ്യ വാരമാണ് തെലുങ്ക് ബിഗ് ബോസ് ആരംഭിക്കാറ്. സെപ്റ്റംബറില്‍ ആരംഭിച്ച് ഡിസംബറില്‍ അവസാനിക്കുന്ന തരത്തിലായിരുന്നു കഴിഞ്ഞ രണ്ട് സീസണുകളും. സീസണ്‍ 5 അവസാനിച്ചത് 2021 ഡിസംബര്‍ 19ന് ആയിരുന്നു. വി ജെ സണ്ണി ആയിരുന്നു അഞ്ചാം സീസണിലെ ടൈറ്റില്‍ വിജയി. ഷണ്‍മുഖ് ജസ്വന്ത് ആയിരുന്നു ഫസ്റ്റ് റണ്ണര്‍ അപ്പ്. മത്സരാര്‍ഥികള്‍ ആരൊക്കെയെന്നത് ഉദ്ഘാടന വേദിയിലേ നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി അറിയിക്കുകയുള്ളുവെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഇതേക്കുറിച്ച് ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.
What's Your Reaction?