India Post recruitment 2022: തപാൽ വകുപ്പിൽ 38,926 ഒഴിവുകൾ, ജൂൺ 5-നകം അപേക്ഷിക്കണം

May 5, 2022 - 00:32
 0

തപാൽ വകുപ്പിന് കീഴിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 38,926 ഒഴിവുകളാണുള്ളത്. ഇതിൽ ബ്രാഞ്ച് പോസ്റ്റ്‌മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക് എന്നീ തസ്തികകളും ഉൾപ്പെടും.താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് indiapostgdsonline.gov.in സന്ദർശിച്ച് അപേക്ഷിക്കാം. 2022 ജൂൺ 5-ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി. 

യോഗ്യത

അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസോ അല്ലെങ്കിൽ തുല്യമായ പരീക്ഷയോ വിജയിച്ചിരിക്കണം. പ്രായം 18 വയസ്സിനും 40 വയസ്സിനും ഇടയിൽ ആയിരിക്കണം. സംവരണ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സർക്കാർ ചട്ടങ്ങൾ അനുസരിച്ച് ഉയർന്ന പ്രായപരിധിയിൽ ഇളവ് നൽകും. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തസ്തികകളിലെ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 12,000 രൂപ ശമ്പളം നൽകും. മറ്റ് തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 10,000 രൂപ വരെ ശമ്പളം നൽകും.

മെയ് 2 മുതൽ അപേക്ഷകൾ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ 100 രൂപ അപേക്ഷാ ഫീസ് അടച്ച് രജിസ്റ്റർ ചെയ്യണം. 2022 ജൂൺ 5 വരെ indiapostgdsonline.gov.in എന്ന ഔദ്യോഗിക സൈറ്റ് സന്ദർശിച്ച് അപേക്ഷ  സമർപ്പിക്കാം. അപേക്ഷകൾക്കുള്ള മാർഗ നിർദ്ദേശങ്ങൾ വായിച്ച് മനസ്സിലാക്കിയ ശേഷം അപേക്ഷ സമർപ്പിക്കണം.

What's Your Reaction?

like

dislike

love

funny

angry

sad

wow