IPL 2022 : ഐപിഎൽ പ്ലേ ഓഫ്, ഫൈനൽ മത്സരക്രമങ്ങൾ പ്രഖ്യാപിച്ചു; ഫൈനൽ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ച്
IPL 2022 Playoffs final Schedule പ്ലേ ഓഫ്, ഫൈനൽ മത്സരങ്ങൾക്ക് സ്റ്റേഡിയത്തിൽ നൂറ് ശതമാനം കാണികൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ടെന്ന് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി ഔദ്യോഗിക വാർത്തക്കുറിപ്പിലൂടെ അറിയിച്ചു.
ഐപിഎൽ 2022 പ്ലേ ഓഫ്, ഫൈനൽ മത്സരക്രമങ്ങൾ ബിസിസിഐ പ്രഖ്യാപിച്ചു. കൊൽക്കത്തയിലും അഹമ്മദബാദിലും വെച്ചാണ് പ്ലേ ഓഫ്, ഫൈനൽ മത്സരങ്ങൾ സംഘടിപ്പിക്കുക. മാർച്ച് 26ന് ആരംഭിച്ച് സീസണിന്റെ കലാശപ്പോരാട്ടം മെയ് 29ന് അഹമ്മദബാദ് നരേന്ദ്ര മോദി സ്റ്റോഡിയത്തിൽ വെച്ച് സംഘടിപ്പിക്കും. ഈഡൻ ഗാർഡനിൽ വെച്ചാണ് ആദ്യ രണ്ട് പ്ലേ ഓഫ് മത്സരങ്ങൾ നടക്കുക.
മെയ് 22ന് അവസാനിക്കുന്ന ലീഗ് മത്സരങ്ങൾക്ക് ശേഷം മെയ് 24നാണ് ആദ്യ പ്ലേ ഓഫ് മത്സരം. തുടർന്ന് മെയ് 25ന് പോയിന്റ് പട്ടികയിലെ മൂന്ന് നാലാം സ്ഥാനക്കാരുടെ ആദ്യ എലിമിനേറ്റർ സംഘടിപ്പിക്കും. ഇരു മത്സരങ്ങളും കൊൽക്കത്തയിലെ ഈഡൻ ഗാർഡനിൽ വെച്ചാണ് നടക്കുക.
ശേഷം രണ്ടാമത്തെ എലിമിനേറ്റർ മെയ് 27ന് നടക്കും. പിന്നാലെ ഐപിഎൽ 2022 ഫൈനൽ മത്സരം നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ച് നടക്കും. പ്ലേ ഓഫ്, ഫൈനൽ മത്സരങ്ങൾക്ക് സ്റ്റേഡിയത്തിൽ നൂറ് ശതമാനം കാണികൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ടെന്ന് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി ഔദ്യോഗിക വാർത്തക്കുറിപ്പിലൂടെ അറിയിച്ചു. മുംബൈയിലും പൂണെയിലും വെച്ച് ഐപിഎൽ 2022 ലീഗ് മത്സരങ്ങൾ സംഘടിപ്പിച്ചത്.
മെയ് 22ന് അവസാനിക്കുന്ന ഐപിഎൽ ലീഗ് മത്സരങ്ങൾക്ക് പിന്നാലെ വനിതാ ക്രിക്കറ്റ് ലീഗ് മെയ് 23ത് ആരംഭിക്കും. മെയ് 23ന് ആരംഭിക്കുന്ന വിമൻസ് ടി20 ചലഞ്ച് മെയ് 28ന് അവസാനിക്കും. പൂണെയിൽ വെച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്.
What's Your Reaction?