India Post Recruitment | പത്താം ക്ലാസ് പാസായവർക്ക് ഈ ജോലിക്ക് അപേക്ഷിക്കാം; തപാൽ വകുപ്പ് 98,083 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; അറിയാം കൂടുതൽ

പോസ്റ്റ്മാൻ, മെയിൽ ഗാർഡുകൾ, മറ്റ് തസ്തികകൾ എന്നിവയിലേക്ക് ഇൻഡ്യൻ പൗരന്മാരിൽ നിന്ന് തപാൽ വകുപ്പ് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് റിക്രൂട്മെന്റ് വിജ്ഞാപനം ഔദ്യോഗിക വെബ്‌സൈറ്റ് indiapost(dot)gov(dot)in സന്ദർശിച്ച് ഡൗൺലോഡ് ചെയ്യാം

Aug 20, 2022 - 09:44
 0

പോസ്റ്റ്മാൻ, മെയിൽ ഗാർഡുകൾ, മറ്റ് തസ്തികകൾ എന്നിവയിലേക്ക് ഇൻഡ്യൻ പൗരന്മാരിൽ നിന്ന് തപാൽ വകുപ്പ് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് റിക്രൂട്മെന്റ് വിജ്ഞാപനം ഔദ്യോഗിക വെബ്‌സൈറ്റ് indiapost(dot)gov(dot)in സന്ദർശിച്ച് ഡൗൺലോഡ് ചെയ്യാം. ആകെ 98,083 തസ്തികകൾ നികത്തും. രാജ്യത്തുടനീളമുള്ള 23 സർകിളുകളിൽ ഒഴിവുള്ള തസ്തികകൾ നികത്താൻ സർകാർ അനുമതി നൽകിയിരുന്നു. സ്റ്റെനോഗ്രാഫർ സംബന്ധമായ തസ്തികകൾക്കും സർകിൾ തിരിച്ച് അംഗീകാരം നൽകിയിട്ടുണ്ട്.

ഒഴിവ് വിശദാംശങ്ങൾ

പോസ്റ്റ്മാൻ: 59099 പോസ്റ്റുകൾ
മെയിൽഗാർഡ്: 1445 പോസ്റ്റുകൾ
മൾടി ടാസ്‌കിംഗ് (MTS): 37539 പോസ്റ്റുകൾ


യോഗ്യതാ

ഉദ്യോഗാർഥികൾ പത്താം ക്ലാസ് പൂർത്തിയാക്കിയവരും അടിസ്ഥാനപരമായ കംപ്യൂടർ ധാരണയും ഉണ്ടായിരിക്കണം. ചില തസ്തികകളിലേക്ക് ഉദ്യോഗാർഥികൾ ഇന്റർമീഡിയറ്റ് അല്ലെങ്കിൽ ക്ലാസ് 12 പരീക്ഷ പാസായിരിക്കണം. ഓരോ തസ്തികയുടെയും യോഗ്യതകൾ വ്യത്യാസപ്പെട്ടിരിക്കുന്നതിനാൽ ഔദ്യോഗിക അറിയിപ്പ് വായിക്കുക.


പ്രായപരിധി

പോസ്റ്റ് ഓഫീസ് ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾ 18 നും 32 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.


അപേക്ഷിക്കുന്നത് എങ്ങനെ

1 വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ indiapost(dot)gov(dot)in സന്ദർശിക്കുക.
2. ഹോംപേജിലേക്ക് പോയി റിക്രൂട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക.

3. നിങ്ങൾ അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന സ്ഥാനം തിരഞ്ഞെടുത്ത് ആവശ്യകതകൾ അവലോകനം പരിശോധിക്കുക.
4. അകൗണ്ടിനായി സൈൻ അപ് ചെയ്യുക.
5. ഫോം പൂരിപ്പിച്ച് സമർപിക്കുകയും ഫീസ് അടയ്ക്കുകയും ചെയ്യുക
6. acknowledgement ഡൗൺലോഡ് ചെയ്ത് ഭാവിയിലെ ഉപയോഗത്തിനായി പ്രിന്റ് ഔട് എടുക്കുക.

What's Your Reaction?

like

dislike

love

funny

angry

sad

wow