രാജ്നാഥ് സിംഗിന്റെ ഹെലികോപ്റ്റര്‍ ഇറക്കാന്‍ 20 ഗ്രാമങ്ങളിലെ വൈദ്യുതി വിച്ചേദിച്ചു; പ്രതിഷേധവുമായി ഗ്രാമവാസികള്‍

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ ഹെലികോപ്റ്റര്‍ സുരക്ഷിതമായി നിലത്തിറക്കാന്‍ ഇരുപത് ഗ്രാമങ്ങളിലേക്കുള്ള വൈദ്യുതി വിചേ്ഛദിച്ച്‌ പ്രാദേശിക ഭരണകൂടം. മധ്യപ്രദേശിലെ സത്നയിലാണ് ഇരുപത് ഗ്രാമങ്ങളെ ഇരുട്ടിലാക്കി ആഭ്യന്തരമന്ത്രിക്ക് സുരക്ഷിത ഹെലികോപ്കടര്‍ ലാന്‍ഡിംഗ് ഒരുക്കിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

May 21, 2018 - 06:17
 0
രാജ്നാഥ് സിംഗിന്റെ ഹെലികോപ്റ്റര്‍ ഇറക്കാന്‍ 20 ഗ്രാമങ്ങളിലെ വൈദ്യുതി വിച്ചേദിച്ചു; പ്രതിഷേധവുമായി ഗ്രാമവാസികള്‍
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ ഹെലികോപ്റ്റര്‍ സുരക്ഷിതമായി നിലത്തിറക്കാന്‍ ഇരുപത് ഗ്രാമങ്ങളിലേക്കുള്ള വൈദ്യുതി വിചേ്ഛദിച്ച്‌ പ്രാദേശിക ഭരണകൂടം. മധ്യപ്രദേശിലെ സത്നയിലാണ് ഇരുപത് ഗ്രാമങ്ങളെ ഇരുട്ടിലാക്കി ആഭ്യന്തരമന്ത്രിക്ക് സുരക്ഷിത ഹെലികോപ്കടര്‍ ലാന്‍ഡിംഗ് ഒരുക്കിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ തന്നെ പകുതി സ്ഥലങ്ങളിലും ചൂട് കൂടുതലാണ്. 42 ഡിഗ്രിക്ക് മുകളിലാണ് സത്‌നയിലെ ചൂട്. വൈദ്യുതി കൂടി ഇല്ലാതെ വന്നതോടെ ഗ്രാമവാസികള്‍ ബുദ്ധിമുട്ടിലായി. മെയ് 19 ശനിയാഴ്ച വൈകുന്നേരം നാലു മുതല്‍ ഞായറാഴ്ച വൈകുന്നേരം ആറു മണിവരെ സത്നയില്‍ വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് പത്രത്തില്‍ അറിയിപ്പ് നല്‍കിയിരുന്നു.
രാജ്നാഥ് സിംഗിന്റെ ഹെലികോപ്ടര്‍ ലാന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്ന സ്ഥലത്തു കൂടെ രണ്ട് ഹൈവോള്‍ട്ടേജ് ലൈനുകള്‍ കടന്നു പോകുന്നതിനാലാണ് ഇതെന്നും പ്രാദേശിക പത്രത്തില്‍ നല്‍കിയ അറിയിപ്പില്‍ അറിയിച്ചിരുന്നു. എന്നാല്‍ വൈദ്യുതി മുടങ്ങിയതോടെ പ്രദേശവാശികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇത് ആദ്യമായല്ല നേതാക്കളുടെയും വിഐപികളുടെയും യാത്ര സുഗമമാക്കാന്‍ ജനങ്ങളെ ദ്രോഹിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow