'ഇത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം': മുഹമ്മദ് ഷമി
അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് അഭിമാനകരമായ അര്‍ജുന അവാര്‍ഡ് ലഭിച്ചു. 2023 ഏകദിന ലോകകപ്പിലെ അദ്ദേഹത്തിന്റെ സെന്‍സേഷണല്‍ ബോളിംഗിന് ശേഷം ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബിസിസിഐ) അദ്ദേഹത്തിന്റെ പേര് അവാര്‍ഡിനായി ശുപാര്‍ശ ചെയ്യുകയായിരുന്നു.
ആഗോള ടൂര്‍ണമെന്റിലെ 7 മത്സരങ്ങളില്‍ നിന്ന് മൂന്ന് അഞ്ച് വിക്കറ്റ് നേട്ടങ്ങള്‍ ഉള്‍പ്പെടെ 24 വിക്കറ്റുകള്‍ അദ്ദേഹം നേടി. ലോകകപ്പിന്റെ ഫൈനലിലേക്കുള്ള ഇന്ത്യയുടെ യാത്രയില്‍ അദ്ദേഹം നല്‍കിയ സംഭാവനയ്ക്ക് ഇന്ത്യന്‍ ക്രിക്കറ്റിന്റെ പരമോന്നത ബോഡി അദ്ദേഹത്തിന് പ്രതിഫലം നല്‍കണമെന്ന് ആഗ്രഹിക്കുകയും അവര്‍ അദ്ദേഹത്തിന്റെ പേര് കായിക മന്ത്രാലയത്തിന് കൈമാറുകയും ചെയ്തു.
ഈ നിമിഷം വിശദീകരിക്കാന്‍ പ്രയാസമാണ്. ‘സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകും’ എന്ന് മാത്രമേ എനിക്ക് പറയാനാകൂ. ഇത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടവും കഠിനാധ്വാനത്തിന്റെ ഫലവുമാണ്- മുഹമ്മദ് ഷമി പിടിഐയോട് പറഞ്ഞു.
കണങ്കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പര മുഹമ്മദ് ഷമിക്ക് നഷ്ടമായി. ഇംഗ്ലണ്ടിനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും അദ്ദേഹം പുറത്തിരിക്കാന്‍ സാധ്യതയുണ്ട്. താരം ഇതുവരെ ബോളിംഗ് ആരംഭിച്ചിട്ടില്ല, ഫിറ്റ്‌നസ് തെളിയിക്കാന്‍ അദ്ദേഹത്തിന് ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടിവരും
What's Your Reaction?