ഗൂഗിൾ പേയുടെ സേവനം കുവൈറ്റിലും
കുവൈറ്റ് സിറ്റി: ഡിജിറ്റല്‍ പണമിടപാട് ആപ്ലിക്കേഷനായ ഗൂഗിൾ പേയുടെ സേവനം കുവൈറ്റിൽ ആരംഭിച്ചതായി കുവൈറ്റ് നാഷണൽ ബാങ്ക് അറിയിച്ചു. റെഗുലേറ്ററി, സാങ്കേതിക നിബന്ധനകള്‍ ഉറപ്പാക്കിയ ശേഷമാണ് പുതിയ ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനം ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്. ആപ്പിൾ പേ, സാംസംഗ് പേ സേവനങ്ങളുടെ വിജയത്തിന് പിന്നാലെയാണ് ഗൂഗിൾ പേയും വന്നിരിക്കുന്നത്. നാഷണൽ ബാങ്ക്, കമേഴ്സ്യൽ ബാങ്ക് ,ബുർഗാൻ ബാങ്ക്, അഹ്ലി യുണൈറ്റഡ് ബാങ്ക് ഉള്‍പ്പടെ രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ ഗൂഗിള്‍ പേ സംവിധാനം തങ്ങളുടെ അക്കൗണ്ട് വഴി ഉപയോക്താക്കള്‍ക്ക് […]
കുവൈറ്റ് സിറ്റി: ഡിജിറ്റല്‍ പണമിടപാട് ആപ്ലിക്കേഷനായ ഗൂഗിൾ പേയുടെ സേവനം കുവൈറ്റിൽ ആരംഭിച്ചതായി കുവൈറ്റ് നാഷണൽ ബാങ്ക് അറിയിച്ചു. റെഗുലേറ്ററി, സാങ്കേതിക നിബന്ധനകള്‍ ഉറപ്പാക്കിയ ശേഷമാണ് പുതിയ ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനം ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്.
ആപ്പിൾ പേ, സാംസംഗ് പേ സേവനങ്ങളുടെ വിജയത്തിന് പിന്നാലെയാണ് ഗൂഗിൾ പേയും വന്നിരിക്കുന്നത്. നാഷണൽ ബാങ്ക്, കമേഴ്സ്യൽ ബാങ്ക് ,ബുർഗാൻ ബാങ്ക്, അഹ്ലി യുണൈറ്റഡ് ബാങ്ക് ഉള്‍പ്പടെ രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ ഗൂഗിള്‍ പേ സംവിധാനം തങ്ങളുടെ അക്കൗണ്ട് വഴി ഉപയോക്താക്കള്‍ക്ക് ലഭ്യമാകുമെന്ന് അറിയിച്ചു. കോൺടാക്റ്റ്ലെസ് കാർഡ് പേയ്മെന്റുകൾ സ്വീകരിക്കുന്ന രാജ്യത്തെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഗൂഗിള്‍ പേ സ്വീകരിക്കുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.
What's Your Reaction?