ആന്റണി വര്‍ഗീസ് തെലുങ്കിലേക്ക്; പെപ്പെയുടെ അരങ്ങേറ്റം രാംചരണ്‍ ചിത്രത്തിലൂടെയെന്ന് റിപ്പോര്‍ട്ട്

Mar 22, 2024 - 17:26
 0
ആന്റണി വര്‍ഗീസ് തെലുങ്കിലേക്ക്; പെപ്പെയുടെ അരങ്ങേറ്റം രാംചരണ്‍ ചിത്രത്തിലൂടെയെന്ന് റിപ്പോര്‍ട്ട്

ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന രാംചരണിന്റെ 16ാമത്തെ ചിത്രം ആര്‍സി 16ന്റെ ചിത്രീകരണം ആരംഭിച്ചത് ഇന്നലെയായിരുന്നു. ബോളിവുഡ് താരവും ശ്രീദേവി-ബോണി കപൂര്‍ ദമ്പതികളുടെ മകളുമായ ജാന്‍വി കപൂര്‍ ആണ് ചിത്രത്തിലെ നായിക. കഴിഞ്ഞദിവസം നടന്ന പൂജയില്‍ രാംചരണ്‍, ജാന്‍വി കപൂര്‍, ബോണി കപൂര്‍, ശങ്കര്‍ ഷണ്‍മുഖന്‍, സുഖുമാര്‍, അല്ലു അരവിന്ദ് തുടങ്ങിയ താരങ്ങള്‍ പങ്കെടുത്തിരുന്നു.

ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള സുപ്രധാന വിവരങ്ങള്‍ പുറത്തുവിടാന്‍ അണിയപ്രവര്‍ത്തകര്‍ തയാറായിട്ടില്ലെങ്കിലും, ഏറ്റവും പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് മലയാളത്തിന്റെ പ്രിയതാരം ആന്‍ണി വര്‍ഗീസ് എന്ന പെപ്പെ സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പോകുന്നുവെന്നാണ്. ഇതേക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെങ്കിലും തെലുങ്ക് മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ആര്‍ഡിഎക്‌സ് എന്ന ചിത്രത്തിന്റെ ഗംഭീര വിജയത്തിനു ശേഷം പെപ്പെയെ തേടി കൂടുതല്‍ നല്ല വേഷങ്ങള്‍ എത്തുന്നുവെന്നാണ് വിവരം.

ആന്റണി വര്‍ഗീസിനെ കൂടാതെ ബോളിവുഡ് താരം ബോബി ഡിയോളും കന്നഡ സൂപ്പര്‍ സ്റ്റാര്‍ ശിവരാജ്കുമാറും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒരു പാന്‍-ഇന്ത്യന്‍ പ്രൊജക്റ്റ് ആയെത്തുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് അക്കാദമി അവാര്‍ഡ് ജേതാവ് എ.ആര്‍. റഹ്‌മാനാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow