സെന്റ് തെരേസാസ് കോളേജ് | ഡോ. സിസ്റ്റർ അവിറ്റ മെമ്മോറിയൽ ഇന്റർകോളീജിയറ്റ് ക്വിസ് ഓൺ പ്ലാന്റ് സയൻസ്, എസ്.എൻ. കോളേജ്, കൊല്ലം ജേതാക്കളായി
DR SR AVITA MEMORIAL INTERCOLLEGIATE QUIZ ON PLANT SCIENCE organised by St. Teresas College, Ernakulam
ഡോ. സിസ്റ്റർ അവിറ്റ സെന്റ് തെരേസാസ് കോളേജിന് നൽകിയ സേവനങ്ങൾക്കും സസ്യശാസ്ത്ര വിഷയത്തിലെ സംഭാവനകൾക്കുമുള്ള ആദരസൂചകമായി, സെന്റ് തെരേസാസ് കോളേജിലെ സസ്യശാസ്ത്ര (ബോട്ടണി) ഡിപ്പാർട്മെന്റും അതിന്റെ ഗവേഷണ കേന്ദ്രവും സസ്യശാസ്ത്രത്തെക്കുറിച്ചുള്ള ഡോ. സിസ്റ്റർ അവിറ്റ മെമ്മോറിയൽ ഇന്റർകോളീജിയറ്റ് ക്വിസ് മത്സരം കോളേജിലെ സയൻസ് ബ്ലോക്കിൽ 2023 ഫെബ്രുവരി 01-ന് നടത്തപ്പെട്ടു
ബോട്ടണി വിഭാഗത്തിന്റെ ഗവേഷണ കേന്ദ്രത്തിലെ ആദ്യത്തെ ഗവേഷണ ഗൈഡായിരുന്നു ഡോ. സിസ്റ്റർ അവിറ്റ, 1965 മുതൽ 1994 വരെ സ്ഥാപനത്തിൽ ഫാക്കൽറ്റിയായി സേവനമനുഷ്ഠിച്ചു.
ക്വിസ് മത്സരത്തിന്റെ പ്രാഥമിക റൗണ്ടിൽ കേരളത്തിലെ 11 കോളേജുകളിൽ നിന്നുള്ള 11 ടീമുകൾ പങ്കെടുത്തു. അഞ്ച് ടീമുകളെയാണ് ഫൈനലിലേക്ക് തിരഞ്ഞെടുത്തത്. എസ്.എൻ. കോളേജ്, കൊല്ലം ജേതാക്കളായി, ഒന്നാം സമ്മാനവും എവർ റോളിംഗ് ട്രോഫിയും കരസ്ഥമാക്കി. പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജ്എ രണ്ടാം സമ്മാനവും എസ്.എച്ച്. കോളേജ് തേവര മൂന്നാം സമ്മാനവും നേടി.
ചടങ്ങിൽ ക്വിസ് മത്സരത്തിന്റെ ലോഗോ പ്രകാശനം കോളേജ് ഡയറക്ടർ റവ. സിസ്റ്റർ എമിലിൻ നിർവഹിച്ചു. പ്രൊവിൻഷ്യൽ സുപ്പീരിയറും മാനേജരുമായ റവ. ഡോ. സിസ്റ്റർ വിനിത, പ്രിൻസിപ്പൽ ഡോ. അൽഫോൻസ വിജയ ജോസഫ്, ഡയറക്ടർ റവ. സിസ്റ്റർ എമിലിൻ എന്നിവർ പ്രസംഗിച്ചു. ക്യാഷ് പ്രൈസും ട്രോഫിയും സർട്ടിഫിക്കറ്റുകളും പ്രൊവിൻഷ്യൽ സുപ്പീരിയറും മാനേജരുമായ റവ. ഡോ. സിസ്റ്റർ വിനിത, പ്രിൻസിപ്പൽ ഡോ. അൽഫോൻസ വിജയ ജോസഫ് എന്നിവർ വിതരണം ചെയ്തു.
What's Your Reaction?