കാത്തിരിപ്പുകൾക്ക് വിരാമം; ലയണൽ മെസ്സിയും സംഘവും കേരളത്തിൽ പന്ത് തട്ടും; സ്ഥിരീകരണവുമായി കായികമന്ത്രി വി. അബ്ദുറഹ്മാൻ

Jan 3, 2024 - 04:59
 0
കാത്തിരിപ്പുകൾക്ക് വിരാമം; ലയണൽ മെസ്സിയും സംഘവും കേരളത്തിൽ പന്ത് തട്ടും; സ്ഥിരീകരണവുമായി കായികമന്ത്രി വി. അബ്ദുറഹ്മാൻ

ലോകത്ത് ഫുട്ബോളിനെ ഇത്രയേറെ സ്നേഹിക്കുന്ന മനുഷ്യർ വേറെ എവിടെയെങ്കിലും ഉണ്ടോ എന്ന് സംശയമാണ്. ഉണ്ടെങ്കിലും മലയാളികൾ അത് സമ്മതിച്ചുകൊടുക്കില്ല. അത്രയ്ക്കുണ്ട് മലയാളികളുടെ ഫുട്ബോൾ സ്നേഹം. ഇപ്പോഴിതാ ഫുട്ബോൾ പ്രേമികളായ ഓരോ മലയാളികളുടെയും ആ സ്വപ്നം സാക്ഷാത്ക്കരിക്കാൻ പോവുകയാണ്. ലോകകപ്പ് ജേതാക്കളായ മെസ്സിയും സംഘവും കേരളത്തിലേക്ക് പന്തുതട്ടാൻ വരുന്നു.

കായികമന്ത്രി തന്നെയാണ് ഇക്കാര്യത്തിൽ സ്ഥിരീകരണം അറിയിച്ചത്. “അർജൻറീനയുടെ ഭാഗത്ത് നിന്ന് പോസിറ്റീവ് ആയ മെയിൽ വന്നിട്ടുണ്ട്, അടുത്ത ജൂലൈയിൽ ഇന്ത്യയിലേക്ക് വരാൻ ആണ് അർജന്റീന താല്പര്യപ്പെടുന്നത്. അർജന്റീനയിലെ ഫുട്ബോൾ അധികൃതരുമായി ഉടൻ തന്നെ നേരിട്ട് ചർച്ചകൾ നടത്തും” എന്നാണ് കൈരളി ന്യൂസിന് നൽകിയ അഭിമുഖത്തിൽ കായികമന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞത്.

അർജന്റീനയെ കൂടാതെ മറ്റ് വിദേശ രാജ്യങ്ങളും കേരളത്തിൽ വന്ന് ഫുട്ബോൾ മത്സരങ്ങൾ കളിക്കുമെന്നാണ് കായികമന്ത്രി പറയുന്നത്. എന്തായാലും ആവേശത്തിലാണ് ഫുട്ബോൾ പ്രേമികൾ. ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരവും, ഒരു ജനതയുടെ സ്വപനം നിറവേറ്റിയ ഫുട്ബോൾ മിശിഹയുമായ സാക്ഷാൽ ലയണൽ മെസ്സിയെ നേരിട്ട് കാണാൻ.

What's Your Reaction?

like

dislike

love

funny

angry

sad

wow