യുഎഇ രാജകുടുംബാംഗം ഷേഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; രാജ്യത്ത് ഏഴ് ദിവസം ദുഃഖാചരണം

UAE President His Highness Sheikh Mohamed bin Zayed Al Nahyan mourned the death of Sheikh Tahnoun bin Mohammed Al Nahyan, the Ruler’s Representative in Al Ain, who passed away today at the age of 82.

May 2, 2024 - 20:52
 0
യുഎഇ രാജകുടുംബാംഗം ഷേഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; രാജ്യത്ത് ഏഴ് ദിവസം ദുഃഖാചരണം

യുഎഇ രാജകുടുംബാംഗവും യുഎഇ പ്രസിഡന്റ് ഷേഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ അമ്മാവനുമായ ഷേഖ് താനൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു. 82 വയസായിരുന്നു. അബുദാബി ഭരണാധികാരിയുടെ അല്‍ഐന്‍ മേഖലയിലെ പ്രതിനിധിയായിരുന്നു അദ്ദേഹം. യുഎഇ പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ആണ് മരണവിവരം സ്ഥിരീകരിച്ചത്.

അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാനായും അബുദാബി നാഷണല്‍ ഓയില്‍ കമ്പനി ചെയര്‍മാനായും ഷേഖ് താനൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്യാന്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സുപ്രീം പെട്രോളിയം കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാനുമായിരുന്നു. അദ്ദേഹത്തിനോടുളള ആദരസൂചകമായി രാജ്യത്ത് ബുധനാഴ്ച മുതല്‍ ഏഴ് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും.

ഷേഖ് താനൂനിന്റെ നിര്യാണത്തിൽ യുഎഇ പ്രസിഡന്റ് ഷേഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അനുശോചനം രേഖപ്പെടുത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow