മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ ഐ.എ.എസ്. അന്തരിച്ചു

Aug 26, 2026 - 20:48
 0
മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ ഐ.എ.എസ്. അന്തരിച്ചു
മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ പി.എച്ച്. കുര്യൻ (67) അന്തരിച്ചു. 1959 ജനുവരി 20-ന് ജനിച്ച അദ്ദേഹം കോട്ടയം പാമ്പാടി സ്വദേശിയാണ്.
കേരള സർവകലാശാലയിൽ നിന്ന് കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (IISc) ഗവേഷണം നടത്തിവരുമ്പോഴാണ് അദ്ദേഹത്തിന് ഐ.എ.എസ്. ലഭിക്കുന്നത്. തുടക്കത്തിൽ ഒഡീഷ കേഡറിലായിരുന്ന അദ്ദേഹം, 1993-ലാണ് കേരള കേഡറിലേക്ക് മാറിയെത്തിയത്.
കേരളത്തിൽ കോട്ടയം, ഇടുക്കി ജില്ലകളിൽ കളക്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സെക്രട്ടറി പദവിയിൽ എത്തിയ ശേഷം റവന്യൂ, വ്യവസായം, ഐ.ടി., മരാമത്ത്, തുറമുഖം തുടങ്ങി നിരവധി സുപ്രധാന വകുപ്പുകളുടെ ചുമതലകൾ അദ്ദേഹം വഹിച്ചു. കൂടാതെ, കേന്ദ്ര വ്യവസായ വകുപ്പിൽ കൺട്രോളർ ജനറൽ ഓഫ് പേറ്റന്റ്സ് ആയും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow