കൊല്ലം എസ് എൻ കോളേജിൽ SFI-AISF സംഘർഷം; 14 പേര്‍ക്ക് പരിക്ക്

കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ വൈരാഗ്യത്തിൽ എസ്എഫ്ഐ (SFI) പ്രവർത്തകർ മർദ്ദിക്കുകയായിരുന്നുവെന്ന് എഐഎസ്എഫ്(AISF)

Dec 8, 2022 - 06:14
 0
കൊല്ലം എസ് എൻ കോളേജിൽ SFI-AISF സംഘർഷം; 14 പേര്‍ക്ക് പരിക്ക്

എസ്.എൻ‌ കോളേജിൽ എസ്എഫ്ഐ-എഐഎസ്എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. സംഭവത്തിന്‌റെ ദൃശ്യങ്ങൾ‌ പുറത്തുവന്നു. സംഘർഷത്തിൽ 14 പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ മൂന്നു വിദ്യാർഥികളെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ വൈരാഗ്യത്തിൽ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിക്കുകയായിരുന്നുവെന്ന് എഐഎസ്എഫ് നേതൃത്വം ആരോപിച്ചു.

 

ദിവസങ്ങള്‍ക്ക് മുമ്പാണ് കോളേജില്‍ യൂണിയന്‍ തിരഞ്ഞെടുപ്പ് നടന്നത്. അതില്‍ 15 സീറ്റുകള്‍ ഒറ്റയ്ക്ക് മത്സരിച്ച എ.ഐ.എസ്.എഫ് പിടിച്ചെടുത്തിരുന്നു.

 

ക്യാമ്പസിനുള്ളില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ലഹരി ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞതിന്റെ പ്രകോപനവും ആക്രമത്തിന് പിന്നിലുണ്ടെന്ന് എഐഎസ്എഫ് ആരോപിച്ചു. കോളേജിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പുറമെ ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ്എഫ്ഐ നേതാക്കൾ വരെ മർദ്ദിച്ചുവെന്ന് എഐഎസ്എഫ് പ്രവർത്തകർ ആരോപിക്കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow