Swapna Suresh | മുഖ്യമന്ത്രിയുടെയും മകളുടെയും ജലീലിനുമൊക്കെ എതിരെ പറയുന്നത് അവസാനിപ്പിയ്ക്കാന്‍ ഭീഷണിയെന്ന് സ്വപ്ന
ജിവന് ഭീഷണിയുണ്ടെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. നിരന്തരം ഭീഷണി സന്ദേശം ലഭിക്കുന്നെന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ആരോപണം ഉന്നയിക്കുന്നത് നിര്‍ണമെന്നാവശ്യപ്പെട്ടാണ് ഭീഷണയെന്നും സ്വപ്ന പറഞ്ഞു
ജിവന് ഭീഷണിയുണ്ടെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. നിരന്തരം ഭീഷണി സന്ദേശം ലഭിക്കുന്നെന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ആരോപണം ഉന്നയിക്കുന്നത് നിര്‍ണമെന്നാവശ്യപ്പെട്ടാണ് ഭീഷണയെന്നും സ്വപ്ന പറഞ്ഞു. പേരും വിലാസവും വെളിപ്പെടുത്തിയാണ് ഭീഷണിയെന്നും ഗുണ്ടാ നേതാവ് മരട് അനീഷിന്റെ പേരിലും ഭീഷണി ലഭിച്ചെന്ന് സ്വപ്‌ന പറഞ്ഞു.
മലപ്പുറം സ്വദേശി നൗഫല്‍ ആണ് സ്വപ്‌നയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. കെ.ടി.ജലീല്‍ പറഞ്ഞിട്ടാണ് വിളിച്ചതെന്ന് നൗഫല്‍ പറഞ്ഞതായി സ്വപ്‌ന. ഭീഷണി സന്ദേശങ്ങൾക്ക് തെളിവുണ്ടെന്ന് വ്യക്തമാക്കിയ സ്വപ്ന ഫോൺ കോളുകളുടെ റെക്കോഡിംഗുകളും പുറത്ത് വിട്ടു.
ഇ.ഡി. നടത്തുന്ന അന്വേഷണത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത് തടയാനാണ് ഭീഷണിയെന്ന് കരുതുന്നതെന്ന് സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് ഭീഷണി സന്ദേശം സഹിതം ഡിജിപിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. താനും കുടുംബവും ഏത് നിമിഷവും കൊല്ലപ്പെടുമെന്നും സ്വപ്‌ന പറഞ്ഞു. ജീവനുള്ള കാലം ഇ.ഡി.യോട് സഹകരിയ്ക്കുമെന്ന് സ്വപ്‌ന വ്യക്തമാക്കി
ഗൂഢാലോചന കേസിൽ ക്രൈം ബ്രാഞ്ച് വിളിപ്പിച്ചെങ്കിലും പോകാൻ സാധിച്ചിട്ടില്ല. ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തോട് സഹകരിക്കും. ഇഡി അന്വേഷണം നടക്കുന്നതിനാലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹാജരാകാൻ സാധിക്കാത്തത്. ഇഡി അന്വേഷണം തടസപ്പെടുത്താനാണ് ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നതെന്നും സ്വപ്ന പറഞ്ഞു.
What's Your Reaction?