രാജ്യത്ത് നാണ്യപ്പെരുപ്പം നിയന്ത്രണ വിധേയമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ
രാജ്യത്ത് നാണ്യപ്പെരുപ്പം നിയന്ത്രണ വിധേയമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. ആശങ്കപ്പെടേണ്ടതില്ല. കയറ്റുമതിയും ആഭ്യന്തര ഉപഭോഗവും കൂട്ടാൻ നടപടികൾ ഉണ്ടാകും.
രാജ്യത്ത് നാണ്യപ്പെരുപ്പം നിയന്ത്രണ വിധേയമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ആശങ്കപ്പെടേണ്ടതില്ല. കയറ്റുമതിയും ആഭ്യന്തര ഉപഭോഗവും കൂട്ടാൻ നടപടികൾ ഉണ്ടാകും. സാമ്പത്തിക പ്രതിസന്ധി മറികടക്കാനാകുമെന്നും ധനമന്ത്രി പറഞ്ഞു.
സെപ്റ്റംബർ 19ന് പൊതുമേഖലാ ബാങ്കുകളുടെ മേധാവികളുമായി കൂടിക്കാഴ്ച നടത്തും. വാണിജ്യ ഉത്പാദനത്തിൽ ഉണർവിന്റെ സൂചനകളുണ്ട്. നികുതി നൽകുന്നതിനുള്ള സംവിധാനങ്ങൾ കൂടുതൽ സുത്യാരമാക്കും. ഓൺലൈൻ സംവിധാനം ലളിതമാക്കും. ചെറിയ പിശകുകള്‍ക്കു ശിക്ഷാനടപടികൾ ഒഴിവാക്കും.
കയറ്റുമതിച്ചുങ്കത്തിനായി ജനുവരി മുതൽ പുതിയ സംവിധാനം ഏർപ്പെടുത്തും. കയറ്റുമതി മേഖലയിലെ വായ്പകൾക്ക് ഉയർന്ന ഇൻഷുറൻസ് പരിരക്ഷ നൽകും. 2020 മാർച്ചിൽ മെഗാ ഷോപ്പിങ് ഫെസ്റ്റിവൽ സംഘടിപ്പിക്കും. ദുബായ് മാതൃകയിലാകും ഫെസ്റ്റിവൽ. നാല് ഇടങ്ങളിലായിരിക്കും ഫെസ്റ്റിവൽ നടക്കുക. കൂടുതൽ ബന്ധങ്ങൾ സ്ഥാപിക്കാൻ ജനങ്ങൾക്ക് ഇതിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
What's Your Reaction?