വിനോദസഞ്ചാരിയില്‍ നിന്ന് പിഴ എന്ന വ്യാജേന 21,000 രൂപ കൈക്കൂലി വാങ്ങിയ 8 എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

വിനോദ സഞ്ചാരിയിൽ നിന്ന് കൈക്കൂലി വാങ്ങിയ എട്ടു എക്സൈസ് ഉദ്യോഗസ്ഥർ‌ക്ക് സസ്പെൻഷൻ. അടിമാലി എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാ‍ഡിലെ എട്ടു ഉദ്യോഗസ്ഥർക്കാണ് സസ്പെൻഷൻ‌.

Nov 19, 2022 - 06:48
 0
വിനോദസഞ്ചാരിയില്‍ നിന്ന് പിഴ എന്ന വ്യാജേന 21,000 രൂപ കൈക്കൂലി വാങ്ങിയ 8 എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

വിനോദ സഞ്ചാരിയിൽ നിന്ന് കൈക്കൂലി വാങ്ങിയ എട്ടു എക്സൈസ് ഉദ്യോഗസ്ഥർ‌ക്ക് സസ്പെൻഷൻ. അടിമാലി എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാ‍ഡിലെ എട്ടു ഉദ്യോഗസ്ഥർക്കാണ് സസ്പെൻഷൻ‌. നിരോധിത പുകയില ഉല്പന്നം കൈവശം വെച്ചതിന്‌റെ പേരില്‍ പിഴ ഈടാക്കാനെന്ന വ്യാജേനെയാണ് കൈക്കൂലി വാങ്ങിയത്.

കൊരട്ടി പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒയുടെ സഹോദരിയാണ് എക്സൈസിനെതിരെ പരാതി നല്‍കിയത്. ഒക്ടോബർ 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൂന്നാറിന് പോകുന്ന വഴി അടിമാലി ഏക്സൈസ് എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ പരാതിക്കാരിയുടെ ഭര‍്ത്താവിന്‍റെ പക്കല്‍ നിന്നും മുന്നു പൊതി നിരോധിത പുകയിലെ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തിരുന്നു.

തുടർന്ന് സംഭവത്തില്‍‌ കേസെടുക്കാതെയിരിക്കാൻ 24,000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. എന്നാൽ നല്‍കിയ പണത്തില്‍ നിന്നും 3000 രൂപ പിഴ ഈടാക്കി ബാക്കിതുക സിഐയും സംഘവും കൈവശപ്പെടുത്തിയെന്നാണ് പരാതി.

Also Read-ലഹരി ബോധവല്‍ക്കരണം നടത്തി ഹിറ്റായ വ്ലോഗർ വിക്കി തഗ് രാസലഹരിയും തോക്കും വെട്ടുകത്തിയുമായി അറസ്റ്റില്‍

ഇടുക്കി ഡെപ്യൂട്ടി കമ്മീഷര്‍ നടത്തിയ അന്വേഷണത്തില്‍ സ്ക്വാഡിലെ സിഐ പി.ഇ ഷൈബുവും ഏഴ് ഉദ്യോഗസ്ഥരും കുറ്റക്കാരെന്ന് കണ്ടെത്തുകയായിരുന്നു. പരാതി നല്‍കിയെന്നറിഞ്ഞപ്പോള്‍ ഷൈബു കൊരട്ടി എസ്എച്ച്ഒയെ കണ്ട് വാങ്ങിയ പണം തിരികെ നല്‍കി കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചതും തെളിവായി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍.

What's Your Reaction?

like

dislike

love

funny

angry

sad

wow