മരടിലെ ഫ്ലാറ്റുടമകളുടെ കാര്യത്തിൽ ആശങ്കയുണ്ടെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

മരടിലെ ഫ്ലാറ്റുടമകളുടെ കാര്യത്തിൽ ആശങ്കയുണ്ടെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഷയത്തിൽ ഇടപെടുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും

Sep 14, 2019 - 17:37
 0
മരടിലെ ഫ്ലാറ്റുടമകളുടെ കാര്യത്തിൽ ആശങ്കയുണ്ടെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

മരടിലെ ഫ്ലാറ്റുടമകളുടെ കാര്യത്തിൽ ആശങ്കയുണ്ടെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഷയത്തിൽ ഇടപെടുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും എങ്ങനെ ഇടപെടുമെന്ന കാര്യം പിന്നീടു പറയാമെന്നും ഗവർണർ വ്യക്തമാക്കി.

ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തി സംസാരിക്കാമെന്നു ഗവർണർ നേരത്തേ അറിയിച്ചിരുന്നു. കോൺഗ്രസ് നേതാവും മുൻ എംപിയുമായ കെ.വി.തോമസാണ് ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഇക്കാര്യം വ്യക്തമാക്കിയത്. നിയമപരിധിക്കുള്ളിൽനിന്നു സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ടു നടപടികളെടുക്കാമെന്നാണു ഗവർണറുടെ നിലപാട്.

ഫ്ലാറ്റ് ഉടമകളായ 450 പേർക്കും കുടുംബാംഗങ്ങൾക്കും സ്വാഭാവികനീതി നിഷേധിക്കപ്പെട്ട കാര്യം ഗവർണറുടെ ശ്രദ്ധയിൽപെടുത്തിയെന്നു കെ.വി.തോമസ് പറഞ്ഞു. സർക്കാരിനു കീഴിലുള്ള കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റി ഒരുവശത്തു കെട്ടിടം പൊളിക്കാൻ നീങ്ങുമ്പോൾ മറുവശത്തു സിപിഎമ്മിന്റെ നേതൃത്വത്തിൽ സമരം ആരംഭിച്ചിരിക്കുകയാണ്. ഇരട്ടത്താപ്പ് അവസാനിപ്പിച്ചു കെട്ടിട ഉടമകൾക്കു നീതി ലഭ്യമാക്കാനുള്ള നടപടി സർക്കാരിൽ നിന്നുണ്ടാകണമെന്നു കെ.വി.തോമസ് ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow