എറണാകുളം ഐ സി എ ഐ ഭവന് ഉപരാഷ്ട്രപതി ജനുവരി മൂന്നിന് തറക്കല്ലിടും

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ എറണാകുളത്തിന്റെ ഐ സി എ ഐ ഭവന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു തറക്കല്ലിടും. ജനുവരി മൂന്നിന് വൈകിട്ട് നാല് മണിക്ക് ഗ്രാന്റ് ഹയാത്തില്‍ നടക്കുന്ന ചടങ്ങില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍, സംസ്ഥാന വ്യവസായ- നിയമമന്ത്രി പി രാജീവ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

Dec 30, 2021 - 18:36
 0

ഐ സി എ ഐ പ്രസിഡന്റ് നിഹാര്‍ ജംബുസൂര്യ, വൈസ് പ്രസിഡന്റ് ദെബാശിഷ് മിത്ര, തോമസ് ചാഴിക്കാടന്‍ എം പി, ഹൈബി ഈഡന്‍ എം പി, കൊച്ചി മേയര്‍ അഡ്വ. എം അനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുക്കും. സാംസ്‌ക്കാരിക സമ്മേളനത്തില്‍ പത്മശ്രീ ഭരത് മമ്മൂട്ടി മുഖ്യാതിഥിയായി പങ്കെടുക്കും. 

ജനുവരി മൂന്ന്, നാല് തിയ്യതികളില്‍ ഗ്രാന്റ് ഹയാത്തില്‍ ദേശീയ സമ്മേളനവും നടക്കും. മൂന്നാം തിയ്യതി രാവിലെ ഒന്‍പത് മണിക്ക് ദേശീയ സമ്മേളനം ആരംഭിക്കും. ന്യൂഡല്‍ഹി ഐ സി എ ഐ അക്കൗണ്ടിംഗ് സ്റ്റാന്‍ഡേര്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍ എം പി വിജയകുമാര്‍, ഐ സി എ  ഐ മുന്‍ പ്രസിഡന്റുമാരായ ആര്‍ ഭൂപതി, കെ രഘു, മനോജ് ഫഡ്‌നിസ്, അതുല്‍ഗുപ്ത, കേന്ദ്ര കൗണ്‍സില്‍ അംഗം സി എസ് നന്ദ, ഡോ. ഗിരീഷ് അഹുജ, സുബോധ് അഗര്‍വാള്‍, ജതിന്‍ ക്രിസ്റ്റഫര്‍, പ്രഭാത് ഗുപ്ത, ഗണേഷ് ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. 

രണ്ടു ദിവസങ്ങളിലായി നടക്കുന്ന ദേശീയ സമ്മേളനത്തില്‍ മൂന്നാം തിയ്യതി വൈകിട്ട് ഏഴ് മണിക്ക് ബോള്‍ഗാട്ടി പാലസ് ആന്റ് ഐലന്റ് റിസോര്‍ട്ടിലാണ് സാംസ്‌ക്കാരിക സായാഹ്നം.

What's Your Reaction?

like

dislike

love

funny

angry

sad

wow