ഇന്ധനം നിറയ്ക്കുന്നതിനിടയില്‍ ഫോണ്‍ ചെയ്തത് ചോദ്യം ചെയ്തു; പെട്രോള്‍ പമ്പ് ജീവനക്കാരനെ വെട്ടിപ്പരിക്കേല്‍പിച്ചു
വിഴിഞ്ഞത്ത്(Vizhinjam) പെട്രോള്‍ പമ്പ് (Petrol Pump) ജീവനക്കാരന് നേരെ ആക്രമണം(Attack). ബൈക്കിലെത്തിയ സംഘം ജീവനക്കാരനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു.
വിഴിഞ്ഞത്ത്(Vizhinjam) പെട്രോള്‍ പമ്പ് (Petrol Pump) ജീവനക്കാരന് നേരെ ആക്രമണം(Attack). ബൈക്കിലെത്തിയ സംഘം ജീവനക്കാരനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ചൊവ്വാഴ്ച രാത്രി 11ന് ആയിരുന്നു സംഭവം. പെട്രോള്‍ പമ്പ് ജീവനക്കാരനായ അനന്ദുവിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്.
ഇന്ധനം നിറയ്ക്കുന്നതിന് ഇടയില്‍ ഫോണ്‍ ചെയ്തത് ചോദ്യം ചെയ്തതായിരുന്നു പ്രകോപനത്തിന് കാരണം. ഇരുചക്ര വാഹനത്തില്‍ എത്തിയ അക്രമി സംഘം ആണ് അനന്തുവിനെ വെട്ടി പരിക്കേല്‍പ്പിച്ചത്.
വാക്കേറ്റത്തിന് ശേഷം പെട്രോള്‍ പമ്പില്‍ നിന്ന് പോയ അക്രമിസംഘം വടിവാളുമായി തിരികെ എത്തിയായിരുന്നു ആക്രമണം നടത്തിയത്. മുതുകിലും, കയ്യിലും, കാലിലുമായി പതിനഞ്ച് വെട്ടുകളാണ് വെട്ടിയത്.
ജീവനക്കാര്‍ സംഘടിച്ചെത്തിയപ്പോഴേക്കും അക്രമിസംഘം കടന്നുകളഞ്ഞു. സിസിടിവി പരിശോധനയില്‍ സ്ഥിരം കുറ്റവാളികളായ ആളുകളാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
ആക്രമണത്തില്‍ പരിക്കേറ്റ അനന്തു ചികിത്സയിലാണ്. പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായി വിഴിഞ്ഞം പോലീസ് പറഞ്ഞു.
What's Your Reaction?