കൊച്ചിയെ അറിയാൻ ഇനി സൈക്കിളിൽ കറങ്ങാം; ബൈ സൈക്കിൾ പരിശീലന പദ്ധതിക്ക് തുടക്കം

കൊച്ചിക്കൊപ്പം സൈക്കിളിൽ (Cycle with Kochi) എന്ന പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു. നഗരത്തിൽ കൂടുതൽ സ്ത്രീകൾക്ക് സൈക്കിൾ സവാരി ശീലമാക്കുക എന്ന ലക്ഷ്യമാണ് ഈ ഘട്ടത്തിലുള്ളത്. കൊച്ചിയെ സൈക്കിൾ സൗഹൃദ നഗരമാക്കുക എന്നതിലൂടെ നഗരത്തിൽ നിന്ന് മോട്ടോർ വാഹനങ്ങൾ കുറച്ചു മാലിനികരണ തോത് കുറയ്ക്കുക എന്ന ലക്ഷ്യവും നഗരസഭയ്ക്കുണ്ട്.

Jan 8, 2022 - 14:04
 0
കൊച്ചിയെ അറിയാൻ ഇനി സൈക്കിളിൽ കറങ്ങാം; ബൈ സൈക്കിൾ പരിശീലന പദ്ധതിക്ക് തുടക്കം

കൊച്ചിക്കൊപ്പം സൈക്കിളിൽ (Cycle with Kochi) എന്ന പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു. നഗരത്തിൽ കൂടുതൽ സ്ത്രീകൾക്ക് സൈക്കിൾ സവാരി ശീലമാക്കുക എന്ന ലക്ഷ്യമാണ് ഈ ഘട്ടത്തിലുള്ളത്. കൊച്ചിയെ സൈക്കിൾ സൗഹൃദ നഗരമാക്കുക എന്നതിലൂടെ  നഗരത്തിൽ നിന്ന് മോട്ടോർ വാഹനങ്ങൾ കുറച്ചു മാലിനികരണ തോത് കുറയ്ക്കുക എന്ന ലക്ഷ്യവും നഗരസഭയ്ക്കുണ്ട്.

രണ്ടാംഘട്ടമായി കുടുംബശ്രീ അംഗങ്ങൾക്കുള്ള ബൈ സൈക്കിൾ പരിശീലന പരിപാടിക്ക്   തുടക്കം കുറിച്ചു. എറണാകുളം ടൗൺ ഹാൾ പരിസരത്ത് വച്ച് തിരഞ്ഞെടുത്ത കുടുംബശ്രീ അംഗത്തിന്  സൈക്കിൾ ഓടിക്കുന്നതിനുള്ള പരിശീലനം നൽകിക്കൊണ്ട് മേയർ അഡ്വ എം അനിൽകുമാറാണ് പദ്ധതിക്ക് ഔപചാരികമായ തുടക്കം കുറച്ചത്. ആദ്യ ഘട്ടത്തിലേക്കായി തിരഞ്ഞെടുത്ത 75 കുടുംബശ്രീ അംഗങ്ങൾക്കുള്ള പരിശീലന പരിപാടിക്കാണ് ഇന്ന് തുടക്കം കുറിച്ചത്.

രണ്ടു മാസക്കാലമാണ് പരിശീലന കാലയളവ്. 'പ്രൊഫഷണൽ സൈക്കിൾ ട്രെയിനേഴ്‌സ്' ആയ എട്ടുപേരാണ് ട്രെയിനിങ് പ്രോഗ്രാമിന് നേതൃത്വം നൽകുന്നത് നഗരത്തിലെ തിരഞ്ഞെടുത്ത എട്ട് ഗ്രൗണ്ടുകളിൽ വച്ചാണ്  പരിശീലനം നൽകുക. ഇതിനായി നാല്പതോളം പുതിയ സൈക്കിളുകൾ ലഭ്യമാക്കിയിട്ടുണ്ട്. പരിശീലനം നേടാൻ എത്തുന്നവർക്കും പരിശീലകർക്കും ഉള്ള ടീഷർട്ട്, വാട്ടർബോട്ടിൽ, മാസ്ക് മറ്റ് പരിശീലന ഉപകരണങ്ങൾ എന്നിവ അടങ്ങിയ കിററ്റും ഇന്ന് വിതരണം ചെയ്തു.

പരിശീലനം പൂർത്തിയാകുന്ന മുറയ്ക്ക് ഇവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുകയും ചെയ്യും. ഘട്ടം ഘട്ടമായി ആവശ്യമുള്ള എല്ലാ കുടുംബശ്രീ അംഗങ്ങൾക്കും പരിശീലനം നൽകുക എന്നതാണ് ലക്ഷ്യമിടുന്നത്. കൂടാതെ സ്കൂൾ വിദ്യാർഥികൾക്കുള്ള പരിശീലനപരിപാടി ഉടനടി ആരംഭിക്കും. നഗരത്തിലെ 74 ഡിവിഷനുകളിലും സൈക്കിൾ സവാരിക്ക് അനുയോജ്യമായ റോഡുകൾ കണ്ടെത്തി വികസിപ്പിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനവും  നടന്നു. സി എസ് എം എൽ,  സിഇഒ എസ്. ഷാനവാസാണ് 'നോ യുവർ സ്ട്രീറ്റ്സ് ചലഞ്ചിന്‍റെ' (Know Your Streets) ഉദ്ഘാടന കർമ്മം നിർവഹിച്ചത്.

കൊച്ചിയെ സൈക്കിൾ സവാരി സൗഹൃദ നഗരം ആക്കുക എന്ന കൊച്ചി മുനിസിപ്പൽ കോർപ്പറേഷന്‍റെ   ലക്ഷ്യം നേടിയെടുക്കുന്നതിന് എല്ലാവരുടെയും സഹായവും സഹകരണവും മേയർ അഭ്യർത്ഥിച്ചു. സൈക്കിൾ സ്ട്രീറ്റ് ചലഞ്ചിലൂടെ കണ്ടെത്തുന്ന റോഡുകൾ സൈക്കിൾ സവാരിക്ക് അനുയോജ്യമായ രീതിയിൽ തയ്യാറാക്കുവാൻ കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ പ്രതിജ്ഞാബദ്ധമാണെന്ന് മേയർ പറഞ്ഞു. കൊച്ചിയോടൊപ്പം സൈക്കിളിൽ (Cycle with Kochi) പദ്ധതിക്ക് ഇതിനകം തന്നെ കേന്ദ്ര ഭവന നഗര കാര്യ മന്ത്രാലയത്തിലെ പ്രശംസ ലഭിച്ചതിൽ ഏറെ സന്തുഷ്ടനാണെന്നും മേയർ പറഞ്ഞു. സൈക്കിൾ സവാരി സൗഹൃദ നഗരം എന്ന ലക്ഷ്യത്തിൽ എത്തുന്നതിനു വേണ്ട  അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് സി എസ് എം എൽ പ്രതിജ്ഞാബദ്ധമാണെന്ന്  സി എസ് എം എൽ,  സി.  ഇ ഒ  എസ് ഷാനവാസ് പറഞ്ഞു.

ജി ഐ ഇസഡിന്‍റെ   സാങ്കേതിക സഹായത്തോടെയും സി എസ് എം എൽന്‍റെ   പങ്കാളിത്തത്തോടെയുമാണ് കൊച്ചിയോടൊപ്പം സൈക്കിളിൽ (Cycle with Kochi) പദ്ധതി നഗരത്തിൽ നടപ്പിലാക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow