മൊബൈൽ ​ഗെയിമിനെ ചൊല്ലി തർക്കം; യുവാവിനെ പ്രായപൂർത്തിയാകാത്ത സുഹൃത്ത് വെട്ടിപ്പരിക്കേൽപ്പിച്ചു

May 22, 2022 - 01:10
 0

മൊബൈൽ ഫോൺ ഗെയിമിൽ (Mobile Game) വിജയിച്ചതിനെ തുടർന്നുള്ള തർക്കത്തിനൊടുവിൽ യുവാവിന് വെട്ടേറ്റു. പാറശാലയ്ക്ക് സമീപം ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് സംഭവം. ചെങ്കവിള സ്വദേശി ശംഭു എന്നു വിളിക്കുന്ന സജിനാണ് (22) വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ സജിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ‌ പ്രവേശിപ്പിച്ചു.

അടയ്ക്കാക്കുഴി സ്വദേശിയായ പ്രായപൂർത്തിയാകാത്ത സുഹൃത്താണ് വെട്ടുകത്തിയുമായി വീട്ടിൽ എത്തി തോളിൽ വെട്ടി പരുക്കേൽപിച്ചത്. മൊബൈൽ ഫോണിൽ ഇരുവരും കളിച്ച ഗെയിമിൽ ശംഭു വിജയിച്ചതിൽ ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇരുവരും. പൊഴിയൂർ പൊലീസ് കേസെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow