പണം പിന്‍വലിക്കലിലെ ബാങ്ക് നിരക്ക് അറിയാം
നിശ്ചിത പരിധിയില്‍കൂടുതല്‍ തവണ ബാങ്കിന്റെ ശാഖകളിലെത്തി പണം പിന്‍വലിക്കുന്നവരില്‍ നിന്ന് എസ്ബിഐ നിരക്ക് ഏര്‍പ്പെടുത്തി. നിശ്ചിത പരിധി കഴിഞ്ഞാല്‍ പണംപിന്‍വലിക്കുന്നതിന് ഓരോതവണയും 20 രൂപയും ജിഎസ്ടിയുമാണ് നല്‍കേണ്ടിവരിക. 25,000 രൂപവരെ ശരാശരി മിനിമം ബാലന്‍സ് നിലനിര്‍ത്തുന്നവര്‍ക്ക് മാസത്തില്‍ രണ്ടുതവണ സൗജന്യമായി ശാഖയിലെത്തി പണംപിന്‍വലിക്കാം.

25,000നും 50,000നും ഇടയില്‍ ബാലന്‍സ് നിലനിര്‍ത്തുന്നവര്‍ക്ക് പത്ത് തവണയാണ് സൗജന്യമായി പണംപിന്‍വലിക്കാനാകുക. 50,000മുകളില്‍ ഒരു ലക്ഷംരൂപവരെ മിനിമം ബാലന്‍സുള്ളവര്‍ക്ക് 15 തവണയും അതിനുമുകളിലുള്ളവര്‍ക്ക് പരിധിയില്ലാതെയും സൗജന്യമായി പണംപിന്‍വലിക്കാന്‍ അനുവദിക്കും. നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് വഴിയുള്ള ഇടപാടുകള്‍ സൗജന്യമായിരിക്കുമെന്നും ബാങ്കിന്റെ അറിയിപ്പില്‍ പറയുന്നു.
25,000 രൂപവരെ ശരാശരി പ്രതിമാസ മിനിമം ബാലന്‍സ് നിലനിര്‍ത്തുന്നവര്‍ക്ക് മെട്രോ നഗരങ്ങളില്‍ എട്ട് സൗജന്യ എടിഎം ഇടപാടുകളാണ് അനുവദിക്കുന്നത്. ഇതില്‍ എസ്ബിഐയുടെ എടിഎംവഴി അഞ്ചും മറ്റ് ബാങ്കുകളുടെ എടിഎംവഴി മൂന്നുംതവണയാണ് സൗജന്യമായി പണംപിന്‍വലിക്കാനാകുക. മെട്രോ നഗരങ്ങളല്ലെങ്കില്‍ പത്ത് ഇടപാടുകള്‍ ഇടപടുകള്‍ സൗജന്യമായിരിക്കും.
What's Your Reaction?