നാട്ടിലേക്കു മടങ്ങുന്ന പ്രവാസികള്‍ക്ക് 30 ലക്ഷം വരെ വായ്പ; പദ്ധതിയെകുറിച്ച് അറിയേണ്ട കാര്യങ്ങള്‍

നാട്ടിലേക്കു മടങ്ങുന്ന പ്രവാസികള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്താനായി നോര്‍ക്ക സപ്ലൈകോയുമായി ചേര്‍ന്ന് നടത്തുന്ന പ്രവാസി സ്‌റ്റോര്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാം. തിരിച്ചെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാനായി ആവിഷ്‌കരിച്ച എന്‍ഡിപിആര്‍എം പദ്ധതിയുടെ ഭാഗമായാണിത്.

Aug 24, 2020 - 20:53
 0

15% മൂലധന സബ്‌സിഡിയോടെ 30 ലക്ഷം രൂപ വരെ 16 പ്രമുഖ ബാങ്കുകകള്‍ വഴി വായ്പ അനുവദിക്കും. മാവേലി സ്‌റ്റോര്‍, സൂപ്പര്‍ മാര്‍ക്കറ്റ് മാതൃകയിലുള്ള കട ആരംഭിക്കാം. 700 ചതുരശ്ര അടിക്ക് താഴെ വിസ്തൃതിയുള്ള കെട്ടിടത്തില്‍ മാവേലി സ്‌റ്റോര്‍ മാതൃകയിലും 1500 ചതുരശ്ര അടിക്ക് മുകളിലുള്ള കെട്ടിടത്തില്‍ സൂപ്പര്‍മാര്‍ക്കറ്റ് മാതൃകയിലും കടകള്‍ ആരംഭിക്കുന്നതിനാണ് അനുവാദം. കടയുടെ ഫര്‍ണിഷിങ്, കംപ്യൂട്ടര്‍, ഫര്‍ണിച്ചര്‍ എന്നിവയുടെ ചെലവ് കട ആരംഭിക്കുന്നവര്‍ വഹിക്കണം. അടുത്ത സമയത്ത് നാട്ടിലേക്ക് മടങ്ങിയവര്‍ക്കാണ് മുന്‍ഗണന.

സപ്ലൈകോ വിതരണം ചെയ്യാത്ത മറ്റ് സാധനങ്ങള്‍ വിറ്റഴിക്കുന്നതിനും ഉപാധികളോടെ അനുവാദം നല്‍കും. ഗ്രാമപ്രദേശങ്ങളില്‍ അഞ്ചു കിലോ മീറ്റര്‍ പരിധിയിലും മുനിസിപ്പാലിറ്റിയില്‍ നാലു കിലോ മീറ്റര്‍ പരിധിയിലും സപ്ലൈകോയുടെ ഏതെങ്കിലും വില്‍പനശാലയുണ്ടെങ്കില്‍ പ്രവാസി സ്‌റ്റോര്‍ അനുവദിക്കില്ല. കോര്‍പറേഷനില്‍ മൂന്നു കിലോമീറ്ററാണ് പരിധി.

സ്ഥാപനം ആരംഭിക്കുന്നതിനുള്ള അപേക്ഷ www.norkaroots.org യില്‍ നല്‍കാം. ഫോണ്‍: 0471 2329738, 232ഛ101. വാട്‌സാപ്: 8078258505 ഇ–മെയില്‍: loannorka@gmail.com . ടോള്‍ ഫ്രീ നമ്പര്‍.1800 4253939 (ഇന്ത്യയില്‍ നിന്നും) 00918802012345 ( വിദേശത്തു നിന്ന് മിസ്ഡ് കോള്‍ സേവനം)

What's Your Reaction?

like

dislike

love

funny

angry

sad

wow