ഭാരത രത്ന പ്രചാരണത്തെക്കുറിച്ച് രത്തൻ ടാറ്റ

തനിക്കു ഭാരത രത്ന പുരസ്കാരം നൽകണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററിൽ നടക്കുന്ന പ്രചാരണം അവസാനിപ്പിക്കണമെന്ന് ടാറ്റ ഗ്രൂപ്പ് ചെയർമാൻ എമരിറ്റസ് രത്തൻ ടാറ്റ. രാജ്യത്തിന്റെ വളർച്ചയ്ക്കും ഉന്നമനത്തിനും വേണ്ടി.

Feb 6, 2021 - 20:05
 0
ഭാരത രത്ന പ്രചാരണത്തെക്കുറിച്ച് രത്തൻ ടാറ്റ

ന്യൂഡല്‍ഹി∙ തനിക്കു ഭാരത രത്ന പുരസ്കാരം നൽകണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററിൽ നടക്കുന്ന പ്രചാരണം അവസാനിപ്പിക്കണമെന്ന് ടാറ്റ ഗ്രൂപ്പ് ചെയർമാൻ എമരിറ്റസ് രത്തൻ ടാറ്റ. രാജ്യത്തിന്റെ വളർച്ചയ്ക്കും ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കാൻ കഴിയുന്നതിൽ സന്തുഷ്ടനാണെന്നും അദ്ദേഹം പ്രതികരിച്ചു.

While I appreciate the sentiments expressed by a section of the social media in terms of an award, I would humbly like to request that such campaigns be discontinued.

Instead, I consider myself fortunate to be an Indian and to try and contribute to India’s growth and prosperity 

— Ratan N. Tata (@RNTata2000) February 6, 2021

‘പുരസ്കാര കാര്യത്തിൽ സമൂഹമാധ്യമത്തിലെ ഒരു വിഭാഗത്തിന്റെ വികാരത്തെ വിലമതിക്കുന്നു. എന്നാൽ അത്തരം പ്രചാരണങ്ങൾ നിർത്തണമെന്ന് വിനീതമായി അഭ്യർഥിക്കുകയാണ്. ഇന്ത്യക്കാരനാകാൻ കഴിഞ്ഞതിൽ ഭാഗ്യമുണ്ടെന്നു വിശ്വസിക്കുന്ന ആളാണ് താൻ. ഇന്ത്യയുടെ വളർച്ചയ്ക്കും ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കാൻ ശ്രമിക്കുകയാണ്’ – അദ്ദേഹം ട്വിറ്ററിൽ വ്യക്തമാക്കി. #BharatRatnaForRatanTata എന്ന ഹാഷ്ടാഗിലാണ് സമൂഹമാധ്യമത്തിൽ പ്രചാരണം നടക്കുന്നത്. രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത രത്ന പുരസ്കാരം രത്തൻ ടാറ്റയ്ക്കു നൽകണമെന്ന് മോട്ടിവേഷനൽ സ്പീക്കറായ ഡോ. വിവേക് ഭിന്ദ്രയുടെ ട്വീറ്റ് വന്നതിനുപിന്നാലെയാണ് ട്വിറ്ററിൽ #BharatRatnaForRatanTata എന്ന ഹാഷ്ടാഗ് വെള്ളിയാഴ്ച മുതൽ ട്രെൻഡിങ്ങായി തുടങ്ങിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow