ട്രോൾ വിഡിയോ ‘സീരിയസ്’ ആയി; മനഃപ്പൂർവം വാഹനമിടിപ്പിച്ച യുവാക്കൾക്കെതിരെ കേസ്
ആലപ്പുഴ∙ ട്രോൾ വിഡിയോ ഹിറ്റാക്കാൻ ബൈക്ക് യാത്രികരെ മനഃപ്പൂർവം വാഹനമിടിപ്പിച്ച യുവാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്. അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കാൻ ശ്രമിച്ചതിന് ആലപ്പുഴ മഹാദേവിക്കാട് സ്വദേശികളായ സജീഷ് (22), ആകാശ് (20) എന്നിവർക്കെതിരെയാണ്
ആലപ്പുഴ∙ ട്രോൾ വിഡിയോ ഹിറ്റാക്കാൻ ബൈക്ക് യാത്രികരെ മനഃപ്പൂർവം വാഹനമിടിപ്പിച്ച യുവാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്. അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കാൻ ശ്രമിച്ചതിന് ആലപ്പുഴ മഹാദേവിക്കാട് സ്വദേശികളായ സജീഷ് (22), ആകാശ് (20) എന്നിവർക്കെതിരെയാണ് തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തത്. ആഡംബര ബൈക്കുകള്‍ കസ്റ്റഡിയിലെടുത്ത പൊലീസ് നേരത്തെ യുവാക്കളുടെ ലൈസന്‍സും വാഹനങ്ങളുടെ റജിസ്ട്രേഷനും സസ്പെൻഡ് ചെയ്തിരുന്നു .രണ്ടാഴ്ച മുൻപാണ് വയോധികനും യുവാവും സഞ്ചരിച്ച ബൈക്കിൽ യുവാക്കൾ തങ്ങളുടെ വാഹനം മനഃപ്പൂർവം ഇടിപ്പിച്ചത്. ആലപ്പുഴ തൃക്കുന്നപുഴയിലാണ് ട്രോൾ വിഡിയോ പിറന്നത്. സ്വാഭാവിക അപകടം എന്നുകരുതി സമൂഹമാധ്യമങ്ങളിൽ ആളുകൾ കണ്ടു ചിരിച്ചു. എന്നാൽ പിന്നീടാണ് അറിയുന്നത് ഇത് മനപ്പൂർവം ഉണ്ടാക്കിയ അപകടമാണെന്ന്.
വിഡിയോ ചിത്രീകരണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതാണ് വിനയായത്. പരാതിയുടെ അടിസ്ഥാനത്തിൽ മോട്ടോർ വാഹനവകുപ്പ് കായംകുളം സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ആസൂത്രണം പൊളിഞ്ഞത്. ഈ യുവാക്കളിൽ ചിലർ നേരത്തെയും അമിതവേഗതയിൽ ബൈക്ക് ഓടിച്ച് അപകടം ഉണ്ടാക്കിയിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
What's Your Reaction?