പ്രധാനമന്ത്രിയുടെ സാമ്പത്തീക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം രാജി വെച്ചു

പ്രധാനമന്ത്രിയുടെ സാമ്ബത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം രാജി വെച്ചു. സാമ്ബത്തിക ഉപദേഷ്ടാവ് രാജി വെച്ച വിവരം ഫേസ്‌ബുക്കിലൂടെയാണ് ധനമന്ത്രി അരുണ്‍ ജയ്റ്റിലി അറിയിച്ചത്.

Jun 21, 2018 - 01:29
 0
പ്രധാനമന്ത്രിയുടെ സാമ്പത്തീക  ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം രാജി വെച്ചു
ന്യൂഡല്‍ഹി > പ്രധാനമന്ത്രിയുടെ സാമ്ബത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം രാജി വെച്ചു. സാമ്ബത്തിക ഉപദേഷ്ടാവ് രാജി വെച്ച വിവരം ഫേസ്‌ബുക്കിലൂടെയാണ് ധനമന്ത്രി അരുണ്‍ ജയ്റ്റിലി അറിയിച്ചത്. വ്യക്തിപരമായ കാര്യങ്ങള്‍ കൊണ്ടാണ് അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ രാജിയെന്ന് ധനമന്ത്രി ഫേസ്‌ബുക്കില്‍ കുറിച്ചു. സാമ്ബത്തിക ഉദേഷ്ടാവിന്റെ രാജിക്കാര്യം ഫേസ്‌ബുക്ക് മുഖാന്തരം അറിയിച്ചത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. 2014 ഒക്ടോബര്‍ 16 നാണ് പ്രധാനമന്ത്രിയുടെ മുഖ്യസാമ്ബത്തിക ഉപദേഷ്ടാവായി അരവിന്ദ് സുബ്രഹ്മണ്യത്തെ നിയമിച്ചത്. മൂന്ന് വര്‍ഷത്തേക്കായിരുന്നു നിയമനം. എന്നാല്‍ 2017 ല്‍ അദ്ദേഹത്തിന്റെ കാലവധി അവസാനിച്ചുവെങ്കിലും നീട്ടി നല്‍കുകയായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow