കൊയിലാണ്ടിയില്‍ ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞു; രണ്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട് കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ രണ്ട് ആന ഇടഞ്ഞു. ഇതിനേത്തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ട് സ്ത്രീകള്‍ മരിച്ചു. ലീല, അമ്മുക്കുട്ടി എന്നിവരാണ് മരിച്ചത്. 75,80 വയസുള്ളവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റും. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇടഞ്ഞ ആനകളെ തളച്ചു.
പരുക്കേറ്റ 30ഓളം പേരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. വൈകിട്ട് 6 മണിയോടെയാണ് സംഭവം. ഉഗ്ര ശബ്ദത്തില്‍ കരിമരുന്ന് പ്രയോഗം നടത്തിയപ്പോഴാണ് സംഭവം. കരിമരുന്ന് പ്രയോഗത്തില്‍ സമീപത്തെ കെട്ടിടങ്ങളുടെ ഓടുകളും ഇളകി വീണിരുന്നു. പടക്കം പൊട്ടിയ ഉഗ്രശബ്ദത്തിലാണ് ആന ഇടഞ്ഞത്. ഈ ഇഠഞ്ഞ ആന മറ്റൊരു ആനയെ കുത്തി. തുടര്‍ന്ന് രണ്ട് ആനകളും വിരണ്ടോടി. ഇതോടെ പരിഭ്രാന്തരായി ആളുകള്‍ ഓടി. ഇതിനിടെയാണ് രണ്ട് പേര്‍ പരുക്കേറ്റ് മരിച്ചത്.
What's Your Reaction?






