സ്വപ്നതുല്യമായ പ്രകടനത്തോടെ റഷ്യ മുന്നോട്ട്
റഷ്യയിൽ വമ്പൻ ടീമുകൾക്ക് കാലിടറുന്നത് പതിവാകുമ്പോൾ, സ്വപ്നതുല്യമായ പ്രകടനത്തോടെ റഷ്യ മുന്നോട്ട്. തുടർച്ചയായ രണ്ടാം മൽസരത്തിലും ഉജ്വല വിജയം നേടിയ റഷ്യ, ആറു പോയിന്റുമായി പ്രീക്വാർട്ടർ ഏതാണ്ട് ഉറപ്പാക്കി. അതേസമയം, തുടർച്ചയായ രണ്ടാം മൽസരത്തിലും തോൽവി രുചിച്ച ഈജിപ്ത്
റഷ്യയിൽ വമ്പൻ ടീമുകൾക്ക് കാലിടറുന്നത് പതിവാകുമ്പോൾ, സ്വപ്നതുല്യമായ പ്രകടനത്തോടെ റഷ്യ മുന്നോട്ട്. തുടർച്ചയായ രണ്ടാം മൽസരത്തിലും ഉജ്വല വിജയം നേടിയ റഷ്യ, ആറു പോയിന്റുമായി പ്രീക്വാർട്ടർ ഏതാണ്ട് ഉറപ്പാക്കി. അതേസമയം, തുടർച്ചയായ രണ്ടാം മൽസരത്തിലും തോൽവി രുചിച്ച ഈജിപ്ത് പുറത്താകലിന്റെ വക്കിലുമായി. ആദ്യ മൽസരത്തിൽ റഷ്യ സൗദിയെ 5–0ന് മുക്കിയപ്പോൾ, ഈജിപ്ത് 1–0ന് യുറഗ്വായോട് തോറ്റിരുന്നു. ഈജിപ്ഷ്യൻ താരം അഹമ്മദ് ഫാത്തിയുടെ സെൽഫ് ഗോളിലൂടെ 47–ാം മിനിറ്റിൽ മുന്നിൽക്കയറിയ റഷ്യയ്ക്ക് ഡെനിസ് ചെറിഷേവ് (59), ആർട്ടം സ്യൂബ (62) എന്നിവരുടെ ഗോളുകളാണ് വിജയമുറപ്പാക്കിയത്. ഈ ലോകകപ്പിൽ ചെറിഷേവിന്റെ മൂന്നാം ഗോളാണിത്. സാക്ഷാൽ റൊണാൾഡോയ്ക്കൊപ്പം. സ്യൂബ രണ്ടു ഗോളുമായി ഇവർക്കു തൊട്ടുപിന്നിലും. ഈജിപ്തിന്റെ ആശ്വാസഗോൾ പെനൽറ്റിയിലൂടെ സൂപ്പർ താരം മുഹമ്മദ് സലാ നേടി
What's Your Reaction?