പത്തനംതിട്ട ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തിന്‍റെ അപ്രോച്ച് റോഡ് ഇടിഞ്ഞു താണു

പത്തനംതിട്ട പരുമല പാലത്തിന്റെ അപ്രോച്ച് റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു. ഇരുചക്രവാഹന യാത്രികരായ രണ്ട് സ്ത്രീകൾ, കുഴിയിൽ വീഴാതെ തലനാരിഴയ്ക്ക് രക്ഷപെട്ടു

Aug 11, 2022 - 23:02
 0

പത്തനംതിട്ട പരുമല പാലത്തിന്റെ അപ്രോച്ച് റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു. ഇരുചക്രവാഹന യാത്രികരായ രണ്ട് സ്ത്രീകൾ, കുഴിയിൽ വീഴാതെ തലനാരിഴയ്ക്ക് രക്ഷപെട്ടു. പത്തനംതിട്ട-ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് പമ്പയാറിനു കുറെയുളള പാലത്തിന്റെ അപ്രോച്ച് റോഡാണ് ഇടിഞ്ഞുതാണത്.

പരുമല പള്ളിയുടെ ഭാഗത്ത് നിന്നും പാലത്തിലേയ്ക്ക് കയറുന്നതിനു തൊട്ടു മുൻപ് വലത് വശത്താണ് ഗർത്തം രൂപപ്പെട്ടിരിക്കുന്നത്. വൈകിട്ട് മൂന്നോടെ ആയിരുന്നു സംഭവം. ലോറിയും കാറും കടന്നു പോയതിന് പിന്നാലെ വലിയ  ശബ്ദത്തോടെ റോഡ് ഇടിഞ്ഞു താഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

 Also Read- പത്തടിയോളം വിസ്തൃതി; എംസി റോഡില്‍ മൂവാറ്റുപുഴ കച്ചേരിത്താഴം പാലത്തിന് സമീപം വന്‍ ഗര്‍ത്തം

രണ്ടര മീറ്ററോളം വ്യാസവും അഞ്ചടിയോളം താഴ്ചയുമുള്ള ഗർത്തമാണ് രൂപപ്പെട്ടിരിക്കുന്നത്. സമീപന പാതയുടെ ഒരു വശം ഇടിഞ്ഞ് താണതോടെ ഒരുഭാഗത്ത് കൂടിമാത്രമായാണ് വാഹനങ്ങൾ കടത്തി വിടുന്നത്. കുഴിയോട് ചേർന്ന് അപ്രോച്ച് റോഡിൽ പലഭാഗത്തായി വിള്ളലും വീണിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്തമഴയിൽ പമ്പ കരതൊട്ട് ഒഴുകിയിരുന്നു. ഇതേ തുടർന്ന് അപ്രോച്ച് റോഡിനു താഴെ മണ്ണ് അടർന്ന് പോയതാകാം കുഴി രൂപപ്പെടാൻ കാരണമെന്നാണ് സംശയിക്കുന്നത്. പാലത്തിന്റെ ഉപരിതലത്തോട് ചേർന്ന് ഉണ്ടായിരുന്ന അപ്രോച്ച് റോഡ് സമീപ ദിവസങ്ങളിൽ അൽപം താഴ്ന്ന നിലയിലായിരുന്നു. പാലത്തിൽ നിന്ന് വാഹനം ഓടിച്ചിറങ്ങുമ്പോൾ എടുത്തടിക്കുന്നതായി അനുഭവപ്പെട്ടിരുന്നുവെന്നാണ് യാത്രക്കാർ പറയുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow