പൊതുസ്ഥലത്ത് മദ്യപാനം; സിപിഐഎം കൗൺസിലർ ഉൾപ്പടെ 7 പേർ അറസ്റ്റിൽ

Jan 19, 2023 - 21:01
Jan 19, 2023 - 21:08
 0
പൊതുസ്ഥലത്ത് മദ്യപാനം; സിപിഐഎം കൗൺസിലർ ഉൾപ്പടെ 7 പേർ അറസ്റ്റിൽ

പൊതുസ്ഥലത്ത് മദ്യപിച്ചതിന് സിപിഐഎം കൗൺസിലർ ഉൾപ്പടെ എഴുപേരെ എടത്വ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കൗൺസിലർ വി ആർ ജോൺസന്‍, ശരത് ശശിധരൻ, സജിത്ത്, അരുൺ ചന്ദ്രൻ, ഷിബൻ, ശിവ ശങ്കർ, അർജുൻ മണി എന്നിവരാണ് അറസ്റ്റിലായത്.

ചമ്പക്കുളം ചങ്ങങ്കരി പള്ളിയുടെ വഴിയിൽ വാഹനം നിർത്തിയിട്ടായിരുന്നു മദ്യപാനം. ഇത് ചോദ്യം ചെയ്ത നാട്ടുകാരുമായി മദ്യപ സംഘം വഴക്കുണ്ടായി. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് പ്രതികളെയെല്ലാം സ്റ്റേഷനിലെത്തിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow