രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേരുള്ള കത്ത് മാത്രമേ കിട്ടിയിട്ടുള്ളൂ'; കെ മുരളീധരന്റെ പേരുള്ള കത്ത് വന്നത് സിപിഎം ഓഫീസിൽ നിന്നെന്ന് എഐസിസി ജനറൽ സെക്രട്ടറി
പാലക്കാട് ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേരുള്ള കത്ത് മാത്രമേ കിട്ടിയുള്ളുവെന്ന് കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ്മുൻഷി. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഒപ്പിട്ട കത്താണ് അത്. രാഹുലിന്റെ പേരുള്ള ഒരു കത്ത് മാത്രമേ കേരളത്തിൽ നിന്ന് എഐസിസിക്ക് മുന്നിൽ കിട്ടിയിട്ടുള്ളൂവെന്നും ദീപാ ദാസ്മുൻഷി പറഞ്ഞു.
ആ കത്തിന് അംഗീകാരം നൽകിയാണ് എഐസിസി രാഹുലിനെ സ്ഥാനാർത്ഥി ആക്കിയതെന്നും ദീപാ ദാസ്മുൻഷി പറഞ്ഞു. കെ മുരളീധരന്റെ പേര് എഴുതിയ കത്ത് സിപിഎം ഓഫീസിൽ നിന്ന് പുറത്ത് വന്നതാണെന്നും ദീപാ ദാസ്മുൻഷി പറഞ്ഞു.
What's Your Reaction?