Omar Lulu | യുവനടിയെ പീഡിപ്പിച്ച കേസിൽ സംവിധായകൻ ഒമർ ലുലുവിന് മുൻ‌കൂർ ജാമ്യം

Film director Omar Lulu was granted an interim anticipatory bail in a molestation case filed by a young female actor. The Kerala High Court posted the case to June 6 for detailed hearing

May 30, 2024 - 15:13
 0
Omar Lulu | യുവനടിയെ പീഡിപ്പിച്ച കേസിൽ സംവിധായകൻ ഒമർ ലുലുവിന് മുൻ‌കൂർ ജാമ്യം

യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ ‘ഒരു അഡാർ ലവ്’ സംവിധായകൻ ഒമർ ലുലുവിന് (Omar Lulu) കേരള ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. നടിയായ പരാതിക്കാരിയുമായുള്ള ശാരീരിക ബന്ധം ഉഭയസമ്മതപ്രകാരമാണെന്ന് ഒമർ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വാദിച്ചു. ജസ്റ്റിസ് എ. നസറുദ്ദീൻ അധ്യക്ഷനായ ബെഞ്ച് മുൻകൂർ ജാമ്യം അനുവദിക്കുകയും വിശദമായ വാദം കേൾക്കുന്നതിനുള്ള ഹർജി ജൂൺ ആറിലേക്ക് മാറ്റുകയും ചെയ്തു.

സിനിമയിൽ വേഷം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഒമർ ലുലു തന്നെ ഒന്നിലധികം തവണ ബലാത്സംഗം ചെയ്തുവെന്നാണ് യുവതി പരാതിയിൽ പറയുന്നത്. നെടുമ്പാശ്ശേരി പോലീസ് നടിയുടെ മൊഴി രേഖപ്പെടുത്തുകയും ഇന്ത്യൻ പീനൽ കോഡ് (ഐപിസി) സെക്ഷൻ 376 പ്രകാരം സംവിധായകനെതിരെ കേസെടുക്കുകയുമായിരുന്നു. ആരോപണം നിഷേധിച്ച സംവിധായകൻ, തന്നിൽ നിന്നും പണം തട്ടാനുള്ള ശ്രമമാണെന്ന് വാദിച്ചു. തങ്ങളുടെ ബന്ധത്തിൽ അകൽച്ചയുണ്ടായതിന്റെ ഫലമായുണ്ടായ വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നും ഒമർ ലുലു വ്യക്തമാക്കി.

ഈ വർഷം ജനുവരിക്കും ഏപ്രിലിനും ഇടയിൽ പല സ്ഥലങ്ങളിലും കൊണ്ടുപോയി ഒമർ തന്നെ ബലാത്സംഗം ചെയ്തതായി പരാതിക്കാരി ആരോപിച്ചതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. തൻ്റെ സിനിമകളിൽ അഭിനയിപ്പിക്കാമെന്ന് ഉറപ്പുനൽകി എന്നും യുവതി പരാതിയിൽ പറഞ്ഞു. പോലീസ് അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്നും ഒമർ പറഞ്ഞു.

ബലാത്സംഗത്തിന് ശേഷം പ്രതി യുവതിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയിരുന്നുവത്രേ. “കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കാണ് ഇര ആദ്യം പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പാലാരിവട്ടം പോലീസ് അന്വേഷണം നടത്തി. എന്നാൽ, ബലാത്സംഗം നടന്നത് നെടുമ്പാശ്ശേരിക്കടുത്താണെന്ന് കണക്കിലെടുത്ത് ഈയിടെയാണ് കേസ് ഞങ്ങൾക്ക് കൈമാറിയത്. ഐപിസി സെക്ഷൻ 376 പ്രകാരം ഞങ്ങൾ ബലാത്സംഗത്തിന് കേസെടുത്തിട്ടുണ്ട്. ഇരയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്,” യുവതിയുടെ പരാതിയേ സംബന്ധിച്ച് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow