പ്രധാനമന്ത്രിയുടെ സന്ദർശനം: കന്യാകുമാരിയിൽ കനത്ത സുരക്ഷ; വിവേകാനന്ദപ്പാറയില്‍ മൂന്നു ദിവസത്തേക്ക് സന്ദർശനവിലക്ക്

In connection to Prime Minister Narendra Modi’s visit, security has been heightened, and access to Vivekananda Rock in Kanyakumari has been restricted. Visitors will be prohibited from entering the area for three days. Prior to granting access to tourists, stringent security screenings have been implemented

May 30, 2024 - 15:17
 0
പ്രധാനമന്ത്രിയുടെ സന്ദർശനം: കന്യാകുമാരിയിൽ കനത്ത സുരക്ഷ; വിവേകാനന്ദപ്പാറയില്‍ മൂന്നു ദിവസത്തേക്ക് സന്ദർശനവിലക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ  കന്യാകുമാരി സന്ദർശനവുമായി ബന്ധപ്പെട്ട് വിവേകാനന്ദപ്പാറയില്‍ വ്യാഴാഴ്ച മുതൽ മൂന്നുദിവസത്തേക്ക് സന്ദർശകർക്ക് വിലക്കേർപ്പെടുത്തി. കനത്ത സുരക്ഷാസന്നാഹമേർപ്പെടുത്തിയ തീരത്ത് ബുധനാഴ്ച സഞ്ചാരികളെ പരിശോധനയ്ക്കു ശേഷമാണ് പാറയിലേക്കു കടത്തിവിട്ടത്. കന്യാകുമാരിയിലെത്തുന്ന പ്രധാനമന്ത്രി ആദ്യം ഭഗവതിക്ഷേത്രത്തില്‍ ദർശനം നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇതിനു മുന്നോടിയായി വൈകിട്ട് ഭക്തർക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനു തടസ്സമുണ്ടാകും.

തമിഴ്നാട് ദക്ഷിണമേഖലാ ഐ.ജി. പ്രവേഷ് കുമാറിന്റെ നിർദേശപ്രകാരം പോലീസ് ബുധനാഴ്ച മുതല്‍ നിരീക്ഷണം ശക്തമാക്കി. സുരക്ഷാക്രമീകരണങ്ങള്‍ക്കായി നാലായിരത്തോളം പോലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. ചെന്നൈ മുതല്‍ കന്യാകുമാരി വരെയുള്ള തീരപ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ജില്ലാ അതിർത്തിയിലെ പോലീസ് ഔട്ട്പോസ്റ്റുകളിലും പരിശോധന കർശനമാക്കി. വിവേകാനന്ദപ്പാറയുടെ അഞ്ച് കിലോമീറ്റർ ചുറ്റളവില്‍ മീൻപിടിത്തത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥർ കന്യാകുമാരിയില്‍ ക്യാമ്പ് ചെയ്യുന്നു.

വ്യാഴാഴ്ച വൈകീട്ട് നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഹെലിക്കോപ്റ്ററില്‍ പുറപ്പെടുന്ന പ്രധാനമന്ത്രി 4.35-ന് കന്യാകുമാരിയിലെത്തും. തമിഴ്നാട് ഗസ്റ്റ്ഹൗസിലെ വിശ്രമത്തിനു ശേഷം 5.20-ന് പൂംപുഹാർ ബോട്ടുജെട്ടിയില്‍ നിന്ന് വിവേകാനന്ദപ്പാറയിലേക്കു പോകും. ധ്യാനമണ്ഡപത്തിലെത്തുന്ന പ്രധാനമന്ത്രി 31-ന് പകലും രാത്രിയും അവിടെ ധ്യാനമുറിയില്‍ ധ്യാനനിരതനാകും. വെള്ളിയാഴ്ചയും ധ്യാനം തുടരും. ജൂണ്‍ ഒന്നിനു വൈകീട്ട് മൂന്നിന് ബോട്ടില്‍ അദ്ദേഹം തീരത്തേക്കു മടങ്ങും. 3.25-ന് ഹെലിക്കോപ്റ്ററില്‍ പുറപ്പെടുന്ന നരേന്ദ്രമോദി 4.05-ന് തിരുവനന്തപുരം വിമാനത്താവളത്തി അവിടെനിന്ന് അദ്ദേഹം ഡല്‍ഹിയിലേക്കു മടങ്ങും

പ്രധാനമന്ത്രി സഞ്ചരിക്കുന്ന ബോട്ടിന്റെ അറ്റകുറ്റപ്പണികള്‍ ബുധനാഴ്ച നടത്തി. ധ്യാനമണ്ഡപത്തില്‍ എയർ കണ്ടീഷൻ സ്ഥാപിച്ചതുള്‍പ്പെടെ പ്രത്യേക സജ്ജീകരണങ്ങള്‍ വിവേകാനന്ദ സ്മാരകത്തില്‍  ഒരുക്കി.

ജൂണ്‍ ഒന്നിനു വൈകിട്ട് വിവേകാനന്ദപ്പാറയില്‍ നിന്ന് കരയിലെത്തുന്ന അദ്ദേഹം തിരുവനന്തപുരത്തു നിന്നു വിമാനമാർഗം ഡല്‍ഹിയിലേക്കു മടങ്ങും.

What's Your Reaction?

like

dislike

love

funny

angry

sad

wow