ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്‍മാര്‍
ഫോബ്സ് ഇന്ത്യ സെലിബ്രിറ്റി 100 പട്ടികയില്‍ നിരവധി നടന്‍മാര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വരുമാനം, സോഷ്യല്‍ മീഡിയ റീച്ച് എന്നിവയൊക്കെ പരിഗണിച്ചാണ് ഫോബ്സ് ഇന്ത്യ സെലിബ്രിറ്റി പട്ടിക തയാറാക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്‍മാര്‍
ഫോബ്സ് ഇന്ത്യ സെലിബ്രിറ്റി 100 പട്ടികയില്‍ നിരവധി നടന്‍മാര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വരുമാനം, സോഷ്യല്‍ മീഡിയ റീച്ച് എന്നിവയൊക്കെ പരിഗണിച്ചാണ് ഫോബ്സ് ഇന്ത്യ സെലിബ്രിറ്റി പട്ടിക തയാറാക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്‍മാര്‍ ഇവരാണ്.
1. അക്ഷയ് കുമാര്‍
ഫോബ്സ് ഇന്ത്യ സെലിബ്രിറ്റി പട്ടികയില്‍ ഒന്നാം സ്ഥാനത്ത് അക്ഷയ് കുമാറാണ്. ലോകത്തില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന ഫോബ്സ് യുഎസ് താരങ്ങളുടെ പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യക്കാരനും ഇദ്ദേഹമാണ്. 293.25 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം ഇദ്ദേഹത്തിന്റെ വരുമാനം. 2020 വര്‍ഷത്തെ വരുമാനം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
2. സല്‍മാന്‍ ഖാന്‍
100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച 14 സല്‍മാന്‍ ചിത്രങ്ങളാണുള്ളത്. 229.25 കോടി രൂപയാണ് 2019-ല്‍ അദ്ദേഹത്തിന്റെ വരുമാനമായി കണക്കാക്കുന്നത്. 2020 വര്‍ഷത്തെ വരുമാനം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഈ വര്‍ഷം ഒരു സിനിമ മാത്രമാണ് സല്‍മാന്റെയായി പുറത്തിറങ്ങിയത്. ഇതാണ് ഈ വര്‍ഷം പിന്തള്ളപ്പെടാന്‍ കാരണമായത്. സമല്‍മാന്‍ നിര്‍മിച്ച ഭാരത് 200 കോടി നേടി. ബിഗ് ബോസ് സീസണ്‍ ഹോസ്റ്റ് ചെയ്തതിന് 80 കോടിയാണ് സല്‍മാനു ലഭിച്ച പ്രതിഫലം.
3. അമിതാഭ് ബച്ചന്‍
2003-ല്‍ ടൈം മാഗസിന്‍ അമിതാഭ് ബച്ചനെ ബോളിവുഡിന്റെ അണ്‍ഡിസ്പ്യൂട്ടട് ഗോഡ്ഫാദര്‍ എന്നാണ് വിളിച്ചത്. 2015-ല്‍ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ അവാര്‍ഡുകളിലൊന്നായ പദ്മവിഭുഷന്‍ നേടി. 2019 ല്‍ 239.25 കോടി രൂപയാണ് അദ്ദേഹത്തിന്റെ കണക്കിയ വരുമാനം. പുതിയ വരുമാനം പ്രഖ്യാപിച്ചിട്ടില്ല.
4. ഷാരൂഖ് ഖാന്‍
സമീപ വര്‍ഷങ്ങളില്‍, ഷാരൂഖ് ഖാന്റെ ബോക്‌സ് ഓഫീസ് വരുമാനം കുറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും ബ്രാന്‍ഡ് നെയിം മറ്റുള്ളവരേക്കാള്‍ ഉയര്‍ന്നുനില്‍ക്കുന്നു. 2014-ല്‍ മികച്ച ഫ്രഞ്ച് സിവിലിയന്‍ പുരസ്‌കാരമായ ‘നൈറ്റ് ഓഫ് ദി ലീജിയന്‍ ഓഫ് ഹോണര്‍’ നേടി. 124.38 കോടി രൂപയാണ് 2019 ല്‍ അദ്ദേഹത്തിന്റെ കണക്കാക്കപ്പെട്ട വരുമാനം.
5. രണ്‍വീര്‍ സിംഗ്
ഗള്ളി ബോയ്, പദ്മാവത് എന്നിവയിലെ രണ്‍വീര്‍ സിംഗിന്റെ വേഷങ്ങള്‍ അദ്ദേഹത്തിന് നിരൂപക പ്രശംസ നേടികൊടുത്തു. 118.2 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന്റെ വരുമാനം. ഈ വര്‍ഷത്തെ വരുമാനം ഇതുവരെ പുറത്തുവിട്ടിട്ടില്ല. രാജ്യത്തെ ഹിപ്-ഹോപ് മ്യൂസിക്കിന്റെ പ്രോത്സാഹനത്തിനായി ഇന്‍കിങ്ക് എന്ന സംഗീത ലേബലും അദ്ദേഹം പുറത്തിറക്കി.
6. അജയ് ദേവ്ഗണ്‍
മികച്ച നടനുള്ള പുരസ്‌കാരം രണ്ടുവട്ടം നേടിയിട്ടുള്ള അജയ് ദേവ്ഗണ്‍ നടന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ വര്‍ഷം 94 കോടി രൂപയാണ് അദ്ദേഹത്തിന്റെ വരുമാനം. ഈ വര്‍ഷത്തെ വരുമാനം ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ചെറിയ പട്ടണങ്ങളില്‍ സിനിമാ തിയേറ്ററുകള്‍ ആരംഭിക്കുന്നതിനായി 600 കോടി രൂപയാണ് അദ്ദേഹം നിക്ഷേപിച്ചിരിക്കുന്നത്.
7. രജനികാന്ത്
തനത് ശൈലി, ഓണ്‍-സ്‌ക്രീന്‍ പ്രസന്‍സ്, പഞ്ച് ഡയലോഗുകള്‍ എന്നിവയാണ് രജനികാന്തിനെ പ്രശസ്തനാക്കിയത്. 2019-ല്‍ രണ്ട് ബ്ലോക്ക്ബസ്റ്റര്‍ സിനിമകളിലൂടെ 100 കോടി രൂപയാണ് അദ്ദേഹം സമ്പാദിച്ചത്. 2020-ലെ വരുമാനം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 2014 മുതല്‍ ഫോബ്സ് ഇന്ത്യ സെലിബ്രിറ്റി 100 പട്ടികയില്‍ രജനികാന്ത് തുടര്‍ച്ചയായി ഇടംപിടിക്കുന്നുണ്ട്.
8. ആമിര്‍ ഖാന്‍
2017 മുതല്‍ ഫോബ്സ് ഇന്ത്യ സെലിബ്രിറ്റി പട്ടിക 100-ല്‍ ആമിര്‍ ഖാന്‍ മൂന്ന് തവണ ഇടംപിടിച്ചു. 85 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷത്തെ അദ്ദേഹത്തിന്റെ വരുമാനം. 2020-ലെ വരുമാനം ഇനിയും പ്രഖ്യാപിച്ചിട്ടില്ല. 2016-ല്‍ ആമിര്‍ ഖാന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് പുറത്തിറങ്ങിയ ദംഗലിനെ ഈ ദശകത്തിലെ ബ്ലോക്ക്ബസ്റ്ററായി പ്രഖ്യാപിച്ചു.
9. ഋത്വിക് റോഷന്‍
സൂപ്പര്‍ 30-യിലൂടെ ഹൃത്വിക് റോഷന്‍ 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു. 58.73 കോടി രൂപയാണ് 2019-ലെ അദ്ദേഹത്തിന്റെ വരുമാനം. പുതിയ വരുമാനം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇന്‍സ്റ്റഗ്രാമില്‍ 22.2 ദശലക്ഷം ഫോളോവേഴ്സുള്ള അദ്ദേഹത്തിന് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന സ്‌കോര്‍ ലഭിച്ചു.
10. വരുണ്‍ ധവാന്‍
2012-ല്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച വരുണ്‍ ധവാന്റെ പേരില്‍ 11 ഹിറ്റുകളുണ്ട്. 33 കോടി രൂപയാണ് 2019-ല്‍ അദ്ദേഹത്തിന്റെ വരുമാനം. 2020 വരുമാനം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ധാരാളം പരസ്യങ്ങളിലും അവാര്‍ഡ് ഷോകളിലും പ്രത്യക്ഷപ്പെടുന്ന ജനപ്രിയനായ മുഖം കൂടിയാണ് വരുണ്‍ ധവാന്‍.
What's Your Reaction?