ആ തോൽവിയോടെ കളിപോലും വെറുത്തുപോയി: നെയ്മർ
ലോകകപ്പ് ക്വാർട്ടറിൽ ബ്രസീൽ ബൽജിയത്തിനോടു തോറ്റു പുറത്തായതിനുശേഷം ഫുട്ബോൾ മൽസരങ്ങൾ കാണാനുള്ള മാനസികാവസ്ഥയിലായിരുന്നില്ലെന്നു ബ്രസീൽ സൂപ്പർതാരം നെയ്മർ. ‘ഫുട്ബോൾ കളി അവസാനിപ്പിക്കാൻപോലും തോന്നി എന്നൊന്നും കടന്നുപറയുന്നില്ല, പക്ഷേ ഫുട്ബോൾ കളി കാണുന്നതുപോലും വെറുത്തുപോയ സമയമായിരുന്നു
റിയോ ഡി ജനീറോ ∙ ലോകകപ്പ് ക്വാർട്ടറിൽ ബ്രസീൽ ബൽജിയത്തിനോടു തോറ്റു പുറത്തായതിനുശേഷം ഫുട്ബോൾ മൽസരങ്ങൾ കാണാനുള്ള മാനസികാവസ്ഥയിലായിരുന്നില്ലെന്നു ബ്രസീൽ സൂപ്പർതാരം നെയ്മർ . ‘ഫുട്ബോൾ കളി അവസാനിപ്പിക്കാൻപോലും തോന്നി എന്നൊന്നും കടന്നുപറയുന്നില്ല, പക്ഷേ ഫുട്ബോൾ കളി കാണുന്നതുപോലും വെറുത്തുപോയ സമയമായിരുന്നു അത്. ബ്രസീലിൽ പ്രാദേശിക ഫൈവ്സ് ടൂർണമെന്റ് സംഘടിപ്പിക്കുന്നതിനിടെയായിരുന്നു ഇരുപത്താറുകാരനായ നെയ്മറിന്റെ പ്രതികരണം. ‘തോൽവിയോടെ നിരാശനായിരുന്ന എനിക്കു താങ്ങായത് എന്റെ കുടുംബവും സുഹൃത്തുക്കളുമാണ്. സന്തോഷിക്കാൻ എനിക്ക് എന്റേതായ കാരണങ്ങളുണ്ടിപ്പോൾ’, ആറുവയസ്സുകാരനായ മകൻ ഡേവി ലൂക്കായുമൊത്ത് ഉല്ലാസവാനായി കാണപ്പെട്ട നെയ്മറിന്റെ വാക്കുകൾ.
What's Your Reaction?