മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെക്കുറിച്ച് നിയമസഭയിൽ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് മാത്യു കുഴൽനാടൻ എംഎൽഎ.

Jun 30, 2022 - 02:02
Jun 30, 2022 - 02:06
 0
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെക്കുറിച്ച് നിയമസഭയിൽ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് മാത്യു കുഴൽനാടൻ എംഎൽഎ.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെക്കുറിച്ച് നിയമസഭയിൽ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. താൻ പറഞ്ഞത് അസംബന്ധം ആണെങ്കിൽ അത് മുഖ്യമന്ത്രി തെളിയിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ മകളുടെ വ്യക്തിജീവിതത്തെ ബാധിക്കുന്ന ഒന്നും പറഞ്ഞിട്ടില്ല. വീണയുടെ കമ്പനിക്ക് ജെയ്ക് ബാലകുമാറുമായി ബന്ധമുണ്ടെന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് (പിഡബ്ല്യുസി) ഡയറക്ടർ ജെയ്ക് ബാലകുമാർ മെന്ററെപ്പോലെയാണെന്നു മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ തന്റെ എക്സാലോജിക് സൊലൂഷൻസ് കമ്പനിയുടെ വെബ്സൈറ്റിൽ കുറിച്ചിരുന്നു എന്നാണു ഇന്നലെ നിയമസഭയിൽ അടിയന്തരപ്രമേയ ചർച്ചയ്ക്കിടെ കുഴൽനാടൻ ആരോപിച്ചത്. സഭയിൽ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നതായും ആധാരമായ രേഖകൾ ഇന്നു പുറത്തുവിടുമെന്നും അദ്ദേഹം പിന്നീട് അറിയിച്ചിരുന്നു.

കുഴൽനാടന്റെ പരാമർശത്തിൽ ക്ഷുഭിതനായ മുഖ്യമന്ത്രി, മകളെക്കുറിച്ചു പറഞ്ഞാൽ താൻ വല്ലാതെ കിടുങ്ങിപ്പോകുമെന്നാണോ മാത്യു കുഴൽനാടൻ കരുതുന്നതെന്നു ചർച്ചയ്ക്കു മറുപടി പറയവേ ചോദിച്ചിരുന്നു.

English Summary: Mathew Kuzhalnadan press meet

What's Your Reaction?

like

dislike

love

funny

angry

sad

wow