കോടിയേരിയുടെ മൃതദേഹം എയര്‍ ആംബുലന്‍സില്‍ കണ്ണൂരില്‍ എത്തിക്കും; തലശേരിയില്‍ പൊതുദര്‍ശനം
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ചെന്നൈയിൽ എത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ യാത്ര മാറ്റിവെച്ച് ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്. ആരോഗ്യനില മോശമായതിനെ തുടർന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും മാറിനിന്നുകൊണ്ട് വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹം ചെന്നൈയിലേക്ക് പോയത്
കണ്ണൂർ: അന്തരിച്ച മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം എയർ ആംബുലൻസിൽ കണ്ണൂരിൽ എത്തിക്കാൻ ആലോചനയെന്ന് സിപിഎം നേതാവ് എംഎ ബേബി. തലശേരിയിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. തിങ്കളാഴ്ച 3 മണിയോടെ സംസ്‌കാര ചടങ്ങുകൾ നടത്താനാണ് ആലോചനയെന്നും എംഎ ബേബി വ്യക്തമാക്കി.
അർബുധ ബാധിതയെ തുടർന്ന് ആരോഗ്യനില വഷളാവുകയായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ചെന്നൈയിൽ എത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ യാത്ര മാറ്റിവെച്ച് ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്. ആരോഗ്യനില മോശമായതിനെ തുടർന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും മാറിനിന്നുകൊണ്ട് വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹം ചെന്നൈയിലേക്ക് പോയത്.
2015ലാണ് സിപിഎം സംസ്ഥാന സെക്രട്ടറി പദത്തിൽ കോടിയേരി ബാലകൃഷ്ണൻ എത്തുന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിയെ മുന്നിൽ നിന്നും നയിച്ച നേതാവാണ് കോടിയേരി ബാലകൃഷ്ണൻ. Read Latest and 2019 മുതലാണ് ആരോഗ്യ പ്രശ്‌നങ്ങൾ അദ്ദേഹത്തെ അലട്ടിത്തുടങ്ങിയത്. 2020 നവംബറിൽ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും അദ്ദേഹം അവധിയെടുത്തിരുന്നു. എ വിജയരാഘവൻ അന്ന് ആക്ടിംഗ് സെക്രട്ടറിയായി ചുമതലയേറ്റു.
ചികിത്സയ്ക്ക് ശേഷം അദ്ദേഹം വീണ്ടും സ്ഥാനം ഏറ്റെടുത്തെങ്കിലും ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് വീണ്ടും സ്ഥാനം ഒഴിയുകയായിരുന്നു. തലശേരി മുൻ എംഎൽഎ എംവി രാജഗോപാലിന്റെ മകൾ വിനോദിനിയാണ് കോടിയേരിയുടെ ഭാര്യ. ബിനോയ് കോടിയേരി, ബിനീഷ് കോടിയേരി എന്നിവരാണ് മക്കൾ
What's Your Reaction?