മരട്; ഉടമകൾക്ക് സര്‍ക്കാര്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി
രടിലെ ഫ്‌ളാറ്റുടമകള്‍ക്ക് സര്‍ക്കാര്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി.
മരടിലെ ഫ്‌ളാറ്റുടമകള്‍ക്ക് സര്‍ക്കാര്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി. നാല് ആഴ്ചയ്ക്കുള്ളില്‍ നഷ്ടപരിഹാരം നല്‍കണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചു.
സര്‍ക്കാരിന് പൊളിക്കാനാകില്ലെങ്കില്‍ വേറെ ആരെയെങ്കിലും ഏല്‍പ്പിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.
അന്തിമനഷ്ടപരിഹാരം 3 അംഗ സമിതി നിശ്ചയിക്കും. അത് നിയമലംഘനത്തിന്റെ കാരണക്കാരില്‍ നിന്ന് സര്‍ക്കാര്‍ ഈടാക്കണം. നിര്‍മാതാക്കളുടെ സ്വത്ത് കണ്ടുകെട്ടണമെന്നും പൊളിക്കല്‍ ഒക്ടോബര്‍ 9 നു ആരംഭിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
What's Your Reaction?