തുടര്‍ഭരണം ലക്ഷ്യമിട്ട് BJP; അധികാരത്തിൽ തിരിച്ചെത്താന്‍ കോണ്‍ഗ്രസ്; ഹിമാചൽ പ്രദേശിൽ ഇന്ന് വോട്ടെടുപ്പ്

ഭരണത്തുടർച്ച ബിജെപി പ്രതീക്ഷിക്കുമ്പോൾ, ഭരണ വിരുദ്ധ വികാരവും ബിജെപിക്കെതിരായ വിമത സാന്നിധ്യവും ഗുണകരമാകുമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ

Nov 12, 2022 - 23:55
 0
തുടര്‍ഭരണം ലക്ഷ്യമിട്ട് BJP; അധികാരത്തിൽ തിരിച്ചെത്താന്‍ കോണ്‍ഗ്രസ്; ഹിമാചൽ പ്രദേശിൽ ഇന്ന് വോട്ടെടുപ്പ്

ഹിമാചൽ പ്രദേശ് നിയമസഭാ തെരെഞ്ഞടുപ്പിന്റെ വോട്ടെടുപ്പ് ഇന്ന്. രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ചര വരെയാണ് വോട്ടെടുപ്പ് 68 അംഗ നിയമസഭയിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 56 ലക്ഷത്തോളം വോട്ട‌ർമാരാണ് സംസ്ഥാനത്തുള്ളത്. ഒറ്റഘട്ടമായാണ് സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.

ഭരണത്തുടർച്ച ബിജെപി പ്രതീക്ഷിക്കുമ്പോൾ, ഭരണ വിരുദ്ധ വികാരവും ബിജെപിക്കെതിരായ വിമത സാന്നിധ്യവും ഗുണകരമാകുമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. 68 നിയമസഭാ മണ്ഡലങ്ങളിൽ 15 എണ്ണത്തിലും ശക്തമായ പോരാട്ടമാണ് നടക്കുന്നത്.

1982 മുതല്‍ ഇന്ന് വരെ ഭരണത്തിലിരിക്കുന്ന പാര്‍ട്ടി അധികാരത്തില്‍ തിരിച്ച് വന്ന ചരിത്രം ഹിമാചല്‍ പ്രദേശില്‍ ഇല്ല. ഈ ചരിത്രം തിരുത്തി, ഭരണവിരുദ്ധ വികാരം മറികടന്ന് അധികാരം നിലനിര്‍ത്താനുളള ശക്തമായ പ്രചാരണമാണ് സംസ്ഥാനത്ത് ബിജെപി ഇക്കുറി അഴിച്ച് വിട്ടത്.ഏക വ്യക്തി നിയമം കൂടി ഉയർത്തിയായിരുന്നു ബിജെപിയുടെ പ്രചാരണം. അഭിപ്രായ സർവേകളിൽ ബിജെപി അധികാരത്തിലെത്തുമെന്നാണ് പ്രവചനം.

 

ഭരണം പിടിക്കാൻ അനുകൂലമായ അന്തരീക്ഷമെന്നാണ് കോൺഗ്രസ്‌ കണക്ക് കൂട്ടൽ പുതിയ അധ്യക്ഷനു ശേഷവും രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെയും നടക്കുന്ന തിരഞ്ഞെടുപ്പ് ആയതിനാൽ കോൺഗ്രസിന് വിജയം അനിവാര്യമാണ്. ഗുജറാത്ത് ഫലത്തിനൊപ്പം ഡിസംബര്‍ 8ന് ആണ് ഹിമാചലിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരിക.

What's Your Reaction?

like

dislike

love

funny

angry

sad

wow