കൈക്കുഞ്ഞിനെ നെഞ്ചോട് ചേർത്തുവെച്ച് ജോലി ചെയ്യുന്ന വനിതാ കോൺസ്റ്റബിൾ

Feb 18, 2025 - 12:18
 0
കൈക്കുഞ്ഞിനെ നെഞ്ചോട് ചേർത്തുവെച്ച് ജോലി ചെയ്യുന്ന വനിതാ കോൺസ്റ്റബിൾ

കൈക്കുഞ്ഞിനെ നെഞ്ചോട് ചേർത്തുവെച്ച് ജോലി ചെയ്യുന്ന അമ്മയുടെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഇക്കഴിഞ്ഞ ദിവസം അപകടമുണ്ടായ ഡൽഹി സ്റ്റേഷനിലാണ് ഇത്തരത്തിൽ ആർപിഎഫ് വനിതാ കോൺസ്റ്റബിൾ തന്റെ ജോലി ചെയ്യുന്നത്. ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിനെ കഴുത്തിൽ തൂക്കിയിട്ട് റയിൽവെ സ്റ്റേഷനിലെ തിരക്ക് നിയന്ത്രിക്കുന്ന ആർപിഎഫ് വനിതാ കോൺസ്റ്റബിളിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചുപറ്റിയത്. യുവതി കുഞ്ഞിനെ നെഞ്ചോട് ചേർത്തുവെച്ച്, ഒരു കയ്യിൽ ലാത്തിയും, മറ്റൊരു വശത്ത് ക്രമസമാധാനവും നിരീക്ഷിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം.

What's Your Reaction?

like

dislike

love

funny

angry

sad

wow