കാണാതായ ജര്‍മന്‍ യുവതി ലിസ വെയ്സിനെ കണ്ടെത്താന്‍ വിദേശ ഏജന്‍സികളുടെ സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് റോയ്ക്കും ഐബിക്കും ഡിജിപി
കാണാതായ ജര്‍മന്‍ യുവതി ലിസ വെയ്സിനെ കണ്ടെത്താന്‍ വിദേശ ഏജന്‍സികളുടെ സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് റോയ്ക്കും ഐബിക്കും ഡിജിപി ലോക്നാഥ് ബഹ്റ കത്തയച്ചു. ലിസയുടെ കൂടെയുണ്ടായിരുന്ന യുകെ പൗരനായ മുഹമ്മദ് അലിയെ കണ്ടെത്തി ചോദ്യം ചെയ്താല്‍ മാത്രമേ അന്വേഷണം മുന്നോട്ടുപോകൂ എന്നും ഇതിനു സഹായം വേണമെന്നുമാണ് കത്തിലെ ആവശ്യം.
അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയുണ്ടായിരുന്ന ശംഖുമുഖം എസിപി ഇളങ്കോ ഐപിഎസ് വിദേശകാര്യമന്ത്രാലയം വഴി വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കുടുംബവുമായി ലിസയ്ക്ക് അടുപ്പമില്ലാതിരുന്നതിനാല്‍ അവിടെനിന്നും വിവരങ്ങള്‍ ലഭിക്കുന്നില്ല. ലിസയുടെ മാതാവിനു ജര്‍മന്‍ ഭാഷ മാത്രമാണ് അറിയാവുന്നത്. വിവരങ്ങള്‍ ലഭിക്കുന്നതിന് ഇതും തടസമാണ്. വിദേശത്തു പോയി അന്വേഷണം നടത്താന്‍ കേരള പൊലീസ് കേന്ദ്രത്തോട് അനുമതി തേടിയിരുന്നു. ഇത് ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.
കേസ് അന്വേഷണത്തിലെ മെല്ലെപോക്കില്‍ ഡിജിപി നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. അന്വേഷണ സംഘം നേരിടുന്ന തടസങ്ങള്‍ ഡിജിപിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. ജര്‍മന്‍ എംബസിയില്‍നിന്നും നിരന്തര അന്വേഷണം ഉണ്ടാകുന്ന സാഹചര്യത്തില്‍ അന്വേഷണം വേഗത്തിലാക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ലിസ വര്‍ക്കലയില്‍ താമസിച്ചതിന്റെ തെളിവുകള്‍ ലഭിച്ചതാണ് കേസ് അന്വേഷണത്തിലെ ഏക ‘പുരോഗതി’.
What's Your Reaction?