കൈക്കൂലിക്കേസിൽ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ പിരിച്ചുവിടും; അന്വേഷണ റിപ്പോർട്ടിലെ ശുപാര്‍ശ മന്ത്രി അംഗീകരിച്ചു

Jun 8, 2023 - 16:32
 0
കൈക്കൂലിക്കേസിൽ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ പിരിച്ചുവിടും; അന്വേഷണ റിപ്പോർട്ടിലെ ശുപാര്‍ശ മന്ത്രി അംഗീകരിച്ചു

കൈക്കൂലിക്കേസിൽ അറസ്റ്റിലായ പാലക്കയം വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ സർക്കാർ സർവീസിൽ നിന്നും പിരിച്ചുവിടും. വില്ലേജ് ഓഫീസർ പി ഐ സജിത്തിനെതിരെയും നടപടിയുണ്ടാകും. ഇതു സംബന്ധിച്ച ജോയിന്റ് സെക്രട്ടറി കെ ബിജുവിന്റെ അന്വേഷണ റിപ്പോർട്ടിലെ ശുപാർശ റവന്യുമന്ത്രി അംഗീകരിച്ചു. മന്ത്രിയും ജില്ലാ കളക്ടറും പങ്കെടുത്ത അദാലത്തിൽ പങ്കെടുക്കുന്നതിനിടെയാണ് കൈക്കൂലിക്കേസിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പിടിയിലായത്.

വസ്തുവിന്റെ ലൊക്കേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതിന് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയായ സുരേഷ് കുമാറിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്. മണ്ണാർക്കാട് പച്ചക്കറി മാർക്കറ്റിന് എതിർവശത്തുള്ള താമസസ്ഥലത്ത് നടത്തിയ റെയ്ഡിൽ 35 ലക്ഷം രൂപ പണമായും 45 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപ രേഖകളും 17 കിലോ നാണയങ്ങളും 25 ലക്ഷം രൂപയുടെ സേവിങ്സ് അക്കൗണ്ട് രേഖകളും ഉൾപ്പടെ 1.05 കോടിയുടെ പണവും രേഖകളും കണ്ടെടുത്തിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow