മുഖ്യമന്ത്രി സഭയിൽ, കെ കെ രമയുടെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു: പ്രതിപക്ഷം ഇറങ്ങിപ്പോയി | Kerala Assembly

Oct 11, 2024 - 10:31
 0
മുഖ്യമന്ത്രി സഭയിൽ, കെ കെ രമയുടെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു: പ്രതിപക്ഷം ഇറങ്ങിപ്പോയി | Kerala Assembly

മുഖ്യമന്ത്രി പിണറായി വിജയൻ സഭയിലെത്തി. കഴിഞ്ഞ ദിവസം ആരോഗ്യപരമായ പ്രശ്നങ്ങളെത്തുടർന്ന് അദ്ദേഹം സഭയിലെത്തിയിരുന്നില്ല.(Kerala Assembly). ഏറെ പ്രാധാന്യമുള്ള എ ഡി ജി പി-ആർ എസ് എസ് ബന്ധത്തിൽ പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയ ചർച്ച നടക്കുന്ന സമയത്ത് മുഖ്യമന്ത്രിയുടെ അഭാവം ശ്രദ്ധേയമായിരുന്നു.

അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവച്ചുവെന്നുള്ള കെ കെ രമ എം എൽ എയുടെ അടിയന്തര പ്രമേയ നോട്ടീസിൽ അവതരണാനുമതി നിഷേധിക്കപ്പെട്ടു. പ്രതിപക്ഷം ഈ നടപടിയിൽ പ്രതിഷേധം അറിയിച്ച് സഭയിൽ നിന്ന് ഇറങ്ങിപ്പോയി. സ്ത്രീകളെ ബാധിക്കുന്ന വിഷയം ചർച്ച ചെയ്തില്ലെങ്കിൽ സർക്കാരിന് നാണക്കേടാണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, അനുമതി നൽകാനല്ലെങ്കിൽ പിന്നെ എന്തിനാണ് ചോദ്യം അനുവദിച്ചതെന്നും ചോദിച്ചു. സ്പീക്കറുടെ വിവേചനത്തെ ചോദ്യം ചെയ്യുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow