പ്രധാനപ്പെട്ട അഞ്ച് അവധി ദിനങ്ങൾ ഞായറാഴ്ച; 2025 ലെ പൊതുഅവധി ദിനങ്ങൾ പ്രഖ്യാപിച്ചു

Oct 11, 2024 - 10:23
 0

2025ലെ പൊതു അവധി ദിനങ്ങൾക്ക് മന്ത്രിസഭ അംഗീകാരം. പൊതു അവധികളുടെയും നിയന്ത്രിത അവധികളുടെയും പട്ടിക പ്രഖ്യാപിച്ചു. നെഗോഷ്യബ്ൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളും ഇതിൽ ഉൾപ്പെടും. അടുത്ത വർഷത്തെ പ്രധാനപ്പെട്ട 5 അവധി ദിനങ്ങൾ ഞായറാഴ്ചയാണ് വരുന്നത്.

മാർച്ച് 14 വെള്ളി (ഹോളി) ദിനത്തിൽ ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് പ്രാദേശിക അവധി അനുവദിക്കും.

അടുത്ത വർഷത്തെ റിപ്പബ്ലിക് ദിനം, മുഹറം, നാലാം ഓണം/ ശ്രീനാരായണഗുരു ജയന്തി, ശ്രീകൃഷ്ണജയന്തി, ശ്രീനാരായണഗുരു സമാധി എന്നീ അവധി ദിവസങ്ങൾ ഞായറാഴ്ചയാണ് വരുന്നത്. അടുത്തവർഷം ഏറ്റവും കൂടുതൽ അവധികൾ ഉള്ള മാസം സെപ്റ്റംബർ ആണ്.

ഓണം ഉൾപ്പെടെയുള്ള ആറ് അവധി ദിനങ്ങൾ ആണ് സെപ്റ്റംബറിൽ ലഭിക്കുക. അതേസമയം അടുത്തവർഷം ഗാന്ധിജയന്തിയും വിജയദശമിയും ഒരു ദിവസമാണ്. കൂടാതെ ഡോക്ടർ ബി ആർ അംബേദ്കർ ജയന്തിയും വിഷുവും ഒരു ദിവസമാണ്.

2025 ലെ അവധി ദിവസങ്ങൾ ചുവടെ

ജനുവരി 2 വ്യാഴം മന്നം ജയന്തി
ജനുവരി 26 ഞായർ റിപ്പബ്ലിക് ദിനം
ഫെബ്രുവരി 26 ബുധൻ ശിവരാത്രി
മാർച്ച് 31 തിങ്കൾ ഈദ്-ഉൽ-ഫിത്തർ
ഏപ്രിൽ 14 തിങ്കൾ വിഷു, ബി.ആർ അംബേദ്കർ ജയന്തി
ഏപ്രിൽ 17 വ്യാഴം പെസഹ വ്യാഴം
ഏപ്രിൽ 18 വെള്ളി ദുഃഖ വെള്ളി
ഏപ്രിൽ 20 ഞായർ ഈസ്റ്റർ
മേയ് 01 വ്യാഴം മേയ് ദിനം
ജൂൺ 06 വെള്ളി ഈദുൽ- അദ്ഹ (ബക്രീദ്)
ജൂലൈ 06 ഞായർ മുഹറം
ജൂലൈ 24 വ്യാഴം കർക്കടക വാവ്
ഓഗസ്റ്റ് 15 വെള്ളി സ്വാതന്ത്ര്യ ദിനം
ഓഗസ്റ്റ് 28 വ്യാഴം അയ്യങ്കാളി ജയന്തി
സെപ്റ്റംബർ 04 വ്യാഴം ഒന്നാം ഓണം
സെപ്റ്റംബർ 05 വെള്ളി തിരുവോണം
സെപ്റ്റംബർ 06 ശനി മൂന്നാം ഓണം
സെപ്റ്റംബർ 07 ഞായർ നാലാം ഓണം, ശ്രീനാരായണഗുരു ജയന്തി
സെപ്റ്റംബർ 14 ഞായർ ശ്രീകൃഷ്ണ ജയന്തി
സെപ്റ്റംബർ 21 ഞായർ ശ്രീനാരായണഗുരു സമാധി
ഒക്ടോബർ 01 ബുധൻ മഹാനവമി
ഒക്ടോബർ 02 വ്യാഴം ഗാന്ധി ജയന്തി, വിജയ ദശമി
ഒക്ടോബർ 20 തിങ്കൾ ദീപാവലി
ഡിസംബർ 25 വ്യാഴം ക്രിസ്മസ്

What's Your Reaction?

like

dislike

love

funny

angry

sad

wow